ഹ്യൂണ്ടായിയുടെ ഇലക്ട്രിക് വാഹനങ്ങൾ വൈകാതെ ഇന്ത്യൻ നിരത്തുകളിലേക്ക് !

Sumeesh| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (18:54 IST)
ന്യൂഡല്‍ഹി: ഇലക്‌ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രമുഖ നിര്‍മാതാക്കളായ ഹ്യുണ്ടായ്. ഇതിനായി ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങളെ കുറിച്ച്‌ ഹ്യുണ്ടായി പഠനം നടത്തിയതായണ് റിപ്പോർട്ടുകൾ. ഫുള്‍ റേഞ്ച് ഇലക്‌ട്രിക് വാഹനങ്ങളായിരിക്കും കമ്പനി പുറത്തിറക്കുക എന്നാണ് ലഭിക്കുന്ന വിവരം.

ഇലക്‌ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളെ കുറിച്ചുള്ള പഠനത്തിലാണ് തങ്ങളെന്നും ആഗോള വിപണിയില്‍ വലിയ മുന്നേറ്റം നടത്തിയ കോണ എസ് യു വി 2019 പകുതിയോടുകൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നും ഹ്യുണ്ടായി മോട്ടോര്‍സ് ഇന്ത്യ എംഡി വൈ കെ കോ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :