അമേരിക്കൻ ബഹിരാകാശ ഗവേഷന കേന്ദ്രമായ നാസ സന്ദർശകർക്കു തുറന്നു കൊടുത്തതിന് സമാനമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രവും നേരില്‍ കണ്ടറിയാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കാനും ഐ എസ് ആർ ഒ തീരുമാനിച്ചതായി ഐ എസ് ആർ ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ പറഞ്ഞു.
ബഹിരാകാശ രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി 50 കോടിയോളം രൂപ ചെലവിട്ട് ഐഎസ്‌ആര്‍ഒ ആറ് ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗവേഷന രംഗത്ത് മികവ് പുലർത്തുന്നവർക്ക് സ്‌പെയ്‌സ് ഇന്നവേഷന്‍ പുരസ്‌കാരവും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.