ഇലക്ട്രിക് ബൈക്കുകളെ ഇന്ത്യയിലവതരിപ്പിക്കാനൊരുങ്ങി സുസൂകി

ശനി, 7 ജൂലൈ 2018 (14:33 IST)

കാറുകൾക്ക് പുറമെ ഇന്ത്യയിൽ ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനിസ് വാഹന നിർമ്മാതാക്കളായ സുസൂക്കി. ഇതിനായുള്ള നിക്ഷേപം സുസൂക്കി തുടങ്ങി. 2020 തോടു കൂടി ഇന്ത്യയിൽ ആദ്യ സുസുക്കി ഇലക്ട്രിക് ഇരു ചക്ര വാഹം നിർത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 
 
ഇലക്ട്രിക് വാഹനങ്ങൾക്കായി 1700 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ ഗുജറാത്തിൽ ഒരു ബാറ്ററി നിർമ്മാണ ഫാക്ടറി ആരംഭിക്കാനാണ് കമ്പനിഒയുടെ തീരുമാനം. ഡെൻസോ, തോഷിബ  എന്നീ കമ്പനികളുമായി യോജിച്ചാവും സുസൂക്കി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കുക.
 
ഇലക്ട്രിക് സ്കൂട്ടറുകളാവും കമ്പനി ആദ്യം നിർമ്മിക്കുക. തുടർന്ന് ഇലക്ട്രിക് നിർമ്മിക്കാനാണ് നീക്കം. സാധാരണക്കാരൻ വാങ്ങാനും പരിപാലിക്കാനും കഴിയുന്ന തരത്തിൽ ചിലവ് കുറച്ച് വാഹനങ്ങൾ നിർമ്മിക്കാനാണ് സുസൂക്കി ലക്ഷ്യമിടുന്നത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത വാണിജ്യം ബൈക്കുകൾ ഇലക്ട്രിക് സുസൂക്കി News Business Bikes Electric Susuki

ധനകാര്യം

news

അഞ്ചാം വാർഷികത്തിൽ ഉപഭോക്താക്കൾക്ക് ‘പീസ് ഓഫ് മൈൻ‌ഡ്‘ നൽകി ഡട്സൻ

അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഉപഭോക്തക്കൾക്ക് പ്രത്യേക ഓഫർ നൽകി ഡട്സൻ. പീസ് ഓഫ് മൈ‌ൻഡ് ...

news

2,999 രൂപക്ക് ജിയോയുടെ പുതിയ ഫോൺ വിപണിയിലെത്തുന്നു

ജിയോ ഫോൺ 2 എന്ന് പേരിട്ടിരിക്ക്കുന്ന ജിയോയുടെ പുതിയ ഫോൺ ആഗസ്റ്റ് 5 അഞ്ചിന് ...

news

നിവർത്തിയില്ല, മുംബൈയിലെ എയർ ഇന്ത്യ ഓഫീസ് 5000 കോടിക്ക് വിൽക്കുന്നു

കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് എയർ ഇന്ത്യയുടെ മുംബൈയിൽ സെൻ‌ട്രൽ ഓഫീസ് വിക്കുന്ന ...

news

ടാറ്റാ നാനോ വാങ്ങാൻ ആളില്ല; കഴിഞ്ഞ മാസം വിറ്റത് ഒരു വാഹനം മാത്രം

ടാറ്റയുടെ ശ്രദ്ദേയമായ കുഞ്ഞൻ കാറായ ടാറ്റ നനോയുടെ ഉത്പാദനം കമ്പനി നിർത്തിവെക്കുന്നു. ...