മല്യക്കെതിരെയുള്ള കോടതി വിധി വായ്പ തിരിച്ചെടുക്കാൻ സഹായകരമെന്ന് എസ് ബി ഐ

Sumeesh| Last Modified വെള്ളി, 6 ജൂലൈ 2018 (18:36 IST)
ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യക്കെതിരെയുള്ള കോടതി വിധി ബാങ്കൂകളിൽ നിന്നെടുത്ത വായ്പ തുകയുടെ ഭൂരിപാകവും തിരിച്ചു പിടിക്കാൻ സഹായിക്കുമെന്ന് എം ഡി അർജിത് ബസു.

കോടതിയുടെ ഉത്തരവിൽ വലിയ സന്തോഷമുണ്ട്. യുകെയിലേയും ഇന്ത്യയിലേയും സ്വത്തുവകകളിൽ നിന്നും ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പയുടെ വലിയ പങ്കും തിരിച്ചെടുകാനാകും എന്ന് അദ്ദേഹം
പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മല്യയുടെ യു കെയിൽ തിട്ടപ്പെടുത്താനും വീടുകളിൽ പരിശോധന നടത്താനും എൻഫോഴ്സ്‌മെന്റിന് അനുമതി നൽകി കോടതി ഉത്തരവിട്ടത്. 13 ഇന്ത്യൻ ബാങ്കുകളുടെ കൺസോഷ്യം നൽകിയ കേസിലാണ് കോടതിയുടെ നടപടി. ഇതോടെ 104.2 ലക്ഷം
കോടി രൂപയുടെ സ്വത്തുക്കളിൽ നിന്നും വയ്പ തിരിച്ചു പിടിക്കാൻ ഇന്ത്യൻ ബാങ്കുകൾക്കാകും. എന്നാൽ വിധിക്കെതിരെ മല്യ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :