സജിത്ത്|
Last Updated:
വ്യാഴം, 16 ഫെബ്രുവരി 2017 (13:15 IST)
ടെലികോം മേഖലയില്‍ ബിഎസ്എന്‍എല്‍ തകര്‍ത്താടുകയാണ്. പ്രധാനമായും രണ്ട് പ്ലാനുകളിലായാണ് 3ജി
ഡാറ്റ ഉപഭോക്താക്കള്‍ക്ക് പത്ത് മടങ്ങ് ഡാറ്റ പ്രധാനം ചെയ്യുന്നത്. എല്ലാ മേഖലകളിലുമുളള പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് ഈ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏതെല്ലാമാണ് ആ പ്ലാനുകളെന്ന് നോക്കാം.
പോസ്റ്റ് പെയ്ഡ് മൊബൈല്‍ പ്ലാന്‍-1122 എന്നതില്‍ ഒരുജിബി ഡാറ്റയ്ക്കു പകരം പത്ത് ജിബി 3ജി ഡാറ്റയാണ് പ്രതിമാസം നല്‍കുന്നത്.
എന്നാല്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ പ്ലാന്‍-1525ല്‍ 5ജിബിയ്ക്കു പകരം 30ജിബി 3ജി ഡാറ്റയാണ് മൂന്നു ബില്ലിങ്ങ് സൈക്കളിലായി പ്രതിമാസം നല്‍കുന്നത്.
പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ഒരു ജിബി 3ജി ഡാറ്റ വെറും 36 രൂപയ്ക്കാണ് നല്‍കുന്നത്. ബിഎസ്എന്‍എല്‍ മൊബൈല്‍ ഡാറ്റ സേവനം ഉപയോഗിക്കാത്തവര്‍ക്കും ഒരു ജിബി 3ജി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ഡാറ്റ യൂസേജ് അറിയുന്നതിനായി AMT എന്ന് 53333 യിലേക്ക് മെസേജ് അയക്കുക.