വേതനവർദ്ധന: ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

 ബാങ്ക് പണിമുടക്ക് , ബാങ്ക് , പണിമുടക്ക്
മുംബൈ| jibin| Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (11:00 IST)
ഈ മാസാവസാനം നടത്താനിരുന്ന ബാങ്ക് പണിമുടക്കിൽനിന്ന് ജീവനക്കാരുടെ സംഘടനകൾ പിന്മാറി. രാജ്യത്ത് ബാങ്കുകൾക്ക് എല്ലാ മാസവും രണ്ടാംശനിയാഴ്ചയും നാലാം ശനിയാഴ്ചയും അവധിയാക്കാൻ തീരുമാനമാകുകയും. വേതനവർദ്ധനയില്‍ ധാരണയില്‍ എത്തിയതുമാണ് ബാങ്ക് പണിമുടക്കിൽനിന്ന് പിന്മാറാന്‍ കാരണമായത്.

എല്ലാ മാസവും രണ്ടാംശനിയാഴ്ചയും നാലാം ശനിയാഴ്ചയും അവധിയാണെങ്കിലും മറ്റ് ശനിയാഴ്ചകൾ മുഴുനീള പ്രവൃത്തിദിനങ്ങളായിരിക്കും. വേതനവർദ്ധന 19 ശതമാനമാകണമെന്നായിരുന്നു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍
ജീവനക്കാർക്ക് 15 ശതമാനം ശമ്പള വർദ്ധന നല്‍കാമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്‍ സമ്മതിക്കുകയായിരുന്നു.

ഇതിന് 2012 നവംബർ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും. ബാങ്കുകൾക്ക് ഇതുമൂലം 4725 കോടി രൂപയുടെ ബാദ്ധ്യതയുണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :