രണ്ട് ദിവസം ഫുൾടൈം നെറ്റ് ഉപയോഗിച്ചാലും ബാറ്ററി തീരാത്ത ഫോൺ വരുന്നു, അതും കുറഞ്ഞ വിലയ്ക്ക്!

രണ്ട് ദിവസം നെറ്റ് ഉപയോഗിച്ചാലും ചാർജ് തീരാത്ത ഫോൺ വരുന്നു. അതും താരതമ്യേന വില കുറഞ്ഞതും. അസുസ് സെൻഫോൺ മാക്സ് സ്നാപ്ഡ്രാഗൺ 615 നാണ് ഈ പ്രത്യേകതയുള്ള ഫോൺ.

aparna shaji| Last Modified ഞായര്‍, 26 ജൂണ്‍ 2016 (11:20 IST)
രണ്ട് ദിവസം നെറ്റ് ഉപയോഗിച്ചാലും ചാർജ് തീരാത്ത ഫോൺ വരുന്നു. അതും താരതമ്യേന വില കുറഞ്ഞതും. അസുസ് സെൻഫോൺ മാക്സ് സ്നാപ്ഡ്രാഗൺ 615 നാണ് ഈ പ്രത്യേകതയുള്ള ഫോൺ.

അസൂസിന്റെ മികവുറ്റ ഉൽപ്പന്നങ്ങളി‍ലൊന്നാണു സെൻഫോൺ മാക്സ്. മൂന്നു കോൺഫിഗറേഷനുകളിൽ മാക്സ് ലഭിക്കും. Rs.8,999 ( 2ജിബി റാം /16 ജിബി സ്റ്റോറേജ്/ സ്നാപ്ഡ്രാഗൺ 410) Rs.9,999 ( 2ജിബി റാം/ 32ജിബി സ്റ്റോറേജ്/ സ്നാപ്ഡ്രാഗൺ 615) Rs.12,999 (3ജിബി റാം/ 32ജിബി സ്റ്റോറേജ്/ സ്നാപ്ഡ്രാഗൺ 615) എന്നിങ്ങനെയാണത്.

മെറ്റൽ ബോഡിയുമായി വരുന്ന മോഡലുകളിൽനിന്നു വ്യത്യസ്തമാണ് സെൻഫോൺ മാക്സ്. ബട്ടണുകൾ ക്വാളിറ്റിയുള്ളത്. കോർണിങ് ഗോറില്ല 4 സംരക്ഷണമുള്ളതാണു സ്ക്രീൻ. സെൻഫോണിന്റെ ഭാരം–202 ഗ്രാം.

വേണമെങ്കിൽ മറ്റൊരു ഫോൺ ചാർജ് ചെയ്യാവുന്ന പവർബാങ്ക് ആയി ഉപയോഗിക്കാവുന്നതാണ് സെൻഫോൺ മാക്സിന്റെ 5000 മില്ലിഎഎച്ച് ബാറ്ററി. അപ്പോൾ പിന്നെ ബാറ്ററി ബായ്ക്കപ്പിന്റെ കാര്യം പറയേണ്ടല്ലോ. ഡാറ്റാ കണക്ഷൻ ഓൺ ആക്കിയിട്ട് ഏതാണ്ടു 40 മണിക്കൂർ സെൻഫോൺ മാക്സിൽ ഇന്റർനെറ്റ് ഉപയോഗിച്ചു. 38 ദിവസം ചാർജ് നിലനിൽക്കും എന്നാണു കമ്പനിയുടെ അവകാശവാദം.

അസുസ് മൊബൈൽ മാനേജർ എന്ന ആപ്പ് വഴി ബാറ്ററി ബൂസ്റ്റ് െചയ്യാനും കംപ്യൂട്ടറുകളിലേതുപോലെ വ്യത്യസ്ത പവർമോഡുകൾ തിരഞ്ഞെടുക്കാനും കഴിയും. ഇതിൽ സൂപ്പർസേവിങ് മോഡ് നല്ലൊരു ഫീച്ചർ ആണ്. എക്സെൻഡർ ഉപയോഗിക്കുമ്പോൾ ബാറ്ററി ഡ്രൈ ആവാറുണ്ട് എന്നൊരു പരാതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :