ഓഹരി വിപണികളിൽ വൻ തകർച്ച

കൊച്ചി, ഞായര്‍, 26 ജൂണ്‍ 2016 (11:01 IST)

ഇന്ത്യൻ ഓഹരി വിപണിയിലും ശക്തമായി തകർച്ച പ്രതിബിംബിച്ചപ്പോൾ സെൻസെക്സ് തുടക്കത്തിൽ 1090 പോയിന്റാണ് ഇടിഞ്ഞത്. എന്നാൽ 400 പോയിന്റിലേറെ വിപണി തിരിച്ചു കയറി. ക്ളോസ് ചെയ്യുമ്പോൾ 604 പോയിന്റാണ് ഇടിവ്. എന്നാൽ ബ്രെക്സിറ്റ് പേടിയുടെ പേരിൽ വിപണിയുടെ അമിത പ്രതികരണമാണ് ഇടിവെന്നാണു വിലയിരുത്തൽ. 
 
നിഫ്റ്റിയിൽ 181 പോയിന്റാണ് ഇടിവുണ്ടായത്. 7927 വരെ ഇടിഞ്ഞ നിഫ്റ്റി പിന്നീട് 8088ൽ ക്ളോസ് ചെയ്യുകയായിരുന്നു. സെൻസെക്സ് ഒരു ഘട്ടത്തിൽ 25911 വരെ ഇടിഞ്ഞിട്ട് 26398ൽ ക്ളോസ് ചെയ്തു. വ്യാഴാഴ്ച 27002ൽ നിന്ന സെൻസെക്സാണ് 604 പോയിന്റ് ഇടിഞ്ഞ് 26398ലെത്തിയത്.
 
ഐടി കമ്പനികൾക്ക് നേരിയ തകർച്ചയേ നേരിടേണ്ടി വന്നുള്ളു. ഇൻഫോസിസിന് 1.7% മാത്രമാണ് ഇടിവ്. വില 1211 രൂപയിൽ നിന്ന് 1194 രൂപയിലേക്കു താഴ്ന്നു. ടാറ്റ മോട്ടോഴ്സ് ഓഹരി വില 10% വരെ ഇടിഞ്ഞെങ്കിലും ഒടുവിൽ 8% ഇടിവിൽ ക്ളോസ് ചെയ്തു. 488 രൂപയിൽ നിന്ന് 449 രൂപയിലേക്ക്. ബ്രിട്ടനിൽ പ്രവർത്തനമുള്ള കമ്പനികളുടെ ഓഹരികളാണു കൂടുതലും ഇടിഞ്ഞത്.
 
ഓഹരി വിപണിയിൽ വീണ്ടും വില ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വരാവുന്ന പരമാവധി തകർച്ച സംഭവിച്ചു കഴിഞ്ഞുവെന്നും ഇനി അധികം താഴേക്കു പോകാൻ സാധ്യതയില്ലെന്നുമാണു വിലയിരുത്തൽ. മുംബൈ ഓഹരി വിദഗ്ധരുടെ അനുമാനവും അതു തന്നെയാണ്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഉമ്മൻചാണ്ടിയും ചെന്നിത്തലയും വിവാഹനിശ്ചയത്തിന് എത്തിയത് അടൂർ പ്രകാശ് വിളിച്ചിട്ട്, സുധീരനു മറുപടിയുമായി ബിജു രമേശ്

മുൻ മന്ത്രി അടൂർ പ്രകാശിന്റെ മകനുമായുള്ള തന്റെ മകളുടെ വിവാഹ നിശ്ചയത്തിന് ഉമ്മൻ‌ ചാണ്ടിയും ...

news

പാംപോറില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും

ജമ്മു കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. സിആര്‍പിഎഫ് സബ് ...

news

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: 8 സിആര്‍പിഎഫ് ജവാന്‍‌മാര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ എട്ട് സി ആര്‍ പി എഫ് ജവാന്‍‌മാര്‍ കൊല്ലപ്പെട്ടു. ...

Widgets Magazine