ഓട്ടോ എക്സ്‌പോ 2018: മോട്ടോര്‍ സൈക്കിളില്‍ പുതിയ വിപ്ലവം - ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 ഫൈ എഥനോള്‍

Auto Expo 2018, TVS motor company, TVS Apache RTR 200 Fi Ethanol, Carbon Monoxide, Ethanol, ടി വി എസ് അപ്പാച്ചെ ആര്‍ടിആര്‍ 200 ഫൈ, ഓട്ടോ എക്സ്‌പോ 2018, ടിവി‌എസ് മോട്ടോര്‍ കമ്പനി, കാര്‍ബണ്‍ മോണോക്സൈഡ്, എഥനോള്‍
ന്യൂഡല്‍ഹി| BIJU| Last Updated: വ്യാഴം, 8 ഫെബ്രുവരി 2018 (17:09 IST)
ടി വി എസ് അപ്പാച്ചെ ആര്‍ടിആര്‍ 200 ഫൈ എഥനോള്‍ എന്ന പുതിയ മോട്ടോര്‍ സൈക്കിളിന്‍റെ ആവേശത്തിലാണ് വാഹനലോകവും യുവജനതയും. ആഘോഷിക്കാന്‍ അനേകം സവിശേഷതകളുള്ള ഒരു മോട്ടോര്‍സൈക്കിളാണിത്. എഥനോള്‍ പവേര്‍ഡായ ഈ മോട്ടോര്‍സൈക്കിള്‍ ഓട്ടോ എക്സ്‌പോ 2018ന്‍റെയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനാല്‍ ഒട്ടേറെ പ്രയോജനങ്ങളാണ് ഈ ബൈക്ക് സ്വന്തമാക്കുന്നവരെ കാത്തിരിക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ കാര്‍ബണ്‍ മോണോക്സൈഡ് പുറത്തുവിടുന്നത് കാര്യമായിത്തന്നെ കുറയ്ക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് നോണ്‍ ടോക്സിക് ആണ്. ജീര്‍ണ്ണിക്കുന്ന ഇന്ധനമാണിത്. കൈകാര്യം ചെയ്യാന്‍ എളുപ്പവും സുരക്ഷിതവുമാണ്. സൂക്ഷിക്കാനും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനുമെല്ലാം സുരക്ഷിതം.

ഇതില്‍ 35% ഓക്സിജനാണെന്നുള്ളതും ഓര്‍ക്കേണ്ടതാണ്. നൈട്രജന്‍ ഓക്സൈഡിന്‍റെയും സള്‍ഫര്‍ ഡയോക്സൈഡിന്‍റെയുമൊക്കെ എമിഷനില്‍ കുറവുണ്ടാകുമെന്നതും വലിയ ഗുണം തന്നെ. പെട്രോളിയം ഉത്പന്നങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് വഴിമാറി നടക്കാനും എഥനോള്‍ ഇന്ധനമാക്കുന്നതിലൂടെ സാധിക്കുന്നു.

ടി വി എസ് അപ്പാച്ചെ ആര്‍ടിആര്‍ 200 ഫൈയില്‍ എഥനോള്‍ ഇന്ധനമാക്കുന്നതിലൂടെ വാഹനത്തിന്‍റെ വിശ്വാസ്യത വര്‍ദ്ധിക്കുന്നു. മാത്രമല്ല സാങ്കേതികപരമായി മുന്നേറ്റവുമുണ്ടാകുന്നു. മോട്ടോര്‍സൈക്കിളിന്‍റെ ടാങ്കില്‍ നല്ല അടിപൊളി ഒരു ഗ്രീന്‍ ഗ്രാഫിക്സില്‍ എഥനോളാണ് ഇന്ധനമെന്ന് വ്യക്തമാക്കിയിരിക്കുന്നത് വാഹനത്തിന് ഒരു സ്റ്റൈലിഷ് ലുക്ക് സമ്മാനിക്കുന്നു.

ട്വിന്‍ - സ്പ്രേ - ട്വിന്‍ - പോര്‍ട്ട് ഇഎഫ്‌ഐ ടെക്‍നോളജിയാണ് ഈ മോട്ടോര്‍സൈക്കിളില്‍ ഉപയോഗിച്ചിരിക്കുന്നത്. വളരെ സ്മൂത്തായ ഒരു ഡ്രൈവിന് ഇത് സഹായിക്കുന്നു. ഈ പ്രത്യേകതകളെല്ലാം ഏത് സാഹചര്യത്തിലും ഈ മോട്ടോര്‍സൈക്കിള്‍ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നതിന് കാരണമാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :