റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കാന്‍ തയ്യാറാകണമെന്ന് ജെയ്‌റ്റ്‌ലി

ന്യൂഡല്‍ഹി| Last Modified ശനി, 16 മെയ് 2015 (10:56 IST)
തുടര്‍ച്ചയായ ആറാം തവണയും റീട്ടെയില്‍ നാണയപ്പെരുപ്പം കുറഞ്ഞത് പരിഗണിച്ച്
മുഖ്യ പലിശ നിരക്കുകളില്‍ ഇളവ്
അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി.

എന്റെയും എന്‍.ഡി.എ സര്‍ക്കാരിന്റെയും നിലപാട് റിസര്‍വ് ബാങ്ക് പലിശ കുറയ്‌ക്കണമെന്നുള്ളതാണ് ജെയ്റ്റ്ലി പറഞ്ഞു. രാജ്യത്തേക്ക് നിക്ഷേപം ആകര്‍ഷിച്ച്, സാമ്പത്തിക പുരോഗതി ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും ജെയ്റ്റ്ലി വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ് ‌വ്യവസ്ഥ ഉണര്‍വിന്റെ പാതയിലാണ്, ധനക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി, നാണയപ്പെരുപ്പം എന്നിവ കുത്തനെ താഴ്‌ന്നത് ഇതിനു തെളിവാണെന്നും കഴിഞ്ഞ സാമ്പത്തിക വർഷം നേരിട്ടുള്ള വിദേശ നിക്ഷേപം 40 ശതമാനം വർദ്ധിച്ചത് നിക്ഷേപകർക്ക് ഇന്ത്യയോടുള്ള താത്പര്യം വർദ്ധിച്ചതിന് തെളിവാണെന്നും അദേഹം പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :