കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിന് ഉത്തരവാദികള്‍ ബാങ്കുകളോ? ആണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ| VISHNU N L| Last Modified ശനി, 25 ഏപ്രില്‍ 2015 (14:48 IST)
രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നതിനിടെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ രംഗത്ത്.
ബാങ്കുകളുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പണം ലഭ്യമാക്കാത്തതുമൂലമാണ് രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. ഡല്‍ഹിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതത് വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബാങ്കുകളില്‍ നിന്ന് ശരിയായ രീതിയില്‍ പണം ലഭിക്കാത്തതു മൂലം കര്‍ഷകര്‍ പ്രാദേശിക പണമിടപാടുകാരെ ആശ്രയിക്കുകയും കമ്മീഷന്‍ എജന്റുമാര്‍ ഉയര്‍ന്ന പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുകയും ചെയ്യും ഇത് അവരെ ബാധ്യതയിലേക്ക് തള്ളിവിടുന്നതായി രഘുറാം രാജന്‍ ചൂണ്ടിക്കാട്ടുന്നു. മൃഗ പരിപാലനം, പാലുല്‍പ്പാദനം, തുടങ്ങിയ കൃഷി അനുബന്ധ വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യണം.
ചെറുകിട കര്‍ഷകര്‍ക്കാണ് ബാങ്കുകളുടെ സഹായം ഏറ്റവും ആവശ്യമെന്നും
അദ്ദേഹം ചൂണ്ടിക്കാട്ടി.

ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ എല്ലാ മേഖലയിലും വ്യാപിപ്പിക്കുകയാണ് ഇതിനുള്ള പോംവഴി. കര്‍ഷകരുടെ ആത്മഹത്യ നിസാര പ്രശ്‌നമായി കാണരുതെന്നും രഘുറാം രാജന്‍ പറഞ്ഞു.
പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ആവശ്യക്കാര്‍ക്ക് ധനസഹായം നല്‍കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ്. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായെങ്കില്‍ മാത്രമേ ദേശീയ സുരക്ഷ ഉറപ്പു വരുത്താനാകൂയെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :