പുസ്തകം പോലെ തുറക്കാം അടയ്ക്കാം; അദ്ഭുത ഡിസ്പ്ലെയുള്ള ഐഫോണുമായി ആപ്പിള്‍ !

ചൊവ്വ, 28 നവം‌ബര്‍ 2017 (20:10 IST)

Apple ,  iPhone ,  folding iPhone , ആപ്പിള്‍ , ഐഫോണ്‍ , ഫോള്‍ഡബിള്‍ ഡിസ്പ്ലേ , എല്‍‌ജി , സാംസങ്ങ്

പുസ്തകം പോലെ തുറക്കാനും അടക്കാനും പറ്റുന്ന തരത്തിലുള്ള ഫോണ്‍ നിര്‍മിക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫോ​​​ൾ​​​ഡ​​​ബി​​​ൾ ഐ​​​ഫോ​​​ൺ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള പേ​​​റ്റ​​​ന്‍റി​​​നാ​​​യി യു​​​എ​​​സ് പേ​​​റ്റ​​​ന്‍റ് ആ​​​ൻ​​​ഡ് ട്രേ​​​ഡ്മാ​​​ർ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
എല്‍ജിയുമായി സഹകരിച്ചാണ് പുതിയ ഫോള്‍ഡബിള്‍ ഐഫോണിന്റെ ഡിസ്‌പ്ലെ നിര്‍മിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ആപ്പിള്‍ എല്‍ജിയില്‍ ഷെയര്‍ എടുത്തിരിക്കുന്നതായും ചില ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഫോണിന്റെ ലോ​​​ഹ​​​ഭാ​​​ഗ​​​വും ഒ​​​എ​​​ൽ​​​ഇ​​​ഡി പാ​​​ന​​​ലും  മ​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​ധ​​​ത്തി​​​ലായിരിക്കും ആ​​​പ്പി​​​ളി​​​ന്‍റെ പു​​​തി​​​യ ഐ​​ഫോ​​ൺ ഡി​​​സൈ​​​ൻ. 2020ലായിരിക്കും ഈ മോഡലിന്റെ നിര്‍മാണം ആരംഭിക്കുക എന്നാണ് വിവരം.
 
അതേസമയം, സാംസങ് ഇത്തരം ഒരു ഫോണിന്റെ നിര്‍മാണത്തിലാണെന്നും ഐഫോണ്‍ എത്തുന്നതിനു മുമ്പ്തന്നെ ആ ഫോണ്‍ വിപണിയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2018ലായിരിക്കും ഫോള്‍ഡബിള്‍ ഡിസ്പ്ലേയോടുകൂടിയ ഫോണ്‍ സാംസങ്ങ് വിപണിയിലെത്തിക്കുകയെന്നും സൂചനയുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഫോർച്യൂണറും എൻഡവറും വിയര്‍ക്കുമോ ? തകര്‍പ്പന്‍ ലുക്കില്‍ മഹീന്ദ്ര എക്സ്‌യുവി 700 വിപണിയിലേക്ക് !

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവിയുടെ ഏറ്റവും പുതിയ ...

news

വിലയോ തുച്ഛം... ഗുണമോ മെച്ചം; ഓപ്പോ എഫ് 5 യൂത്ത് എഡിഷന്‍ വിപണിയിലേക്ക് !

ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓപ്പോ എഫ് 5 യൂത്ത് എഡിഷന്‍ അവതരിപ്പിച്ചു. ഓപ്പോ ...

news

6ജിബി റാം, 16 എം‌പി ഡ്യൂവല്‍ പിന്‍ക്യാമറ; വണ്‍ പ്ലസ് 5ടിയെ കെട്ടുകെട്ടിക്കാന്‍ ഷവോമി എം‌ഐ 7 !

ഷവോമിയുടെ മറ്റൊരു തകര്‍പ്പന്‍ സ്മാര്‍ട്ട് ഫോണ്‍ കൂടി വിപണിയിലേക്കെത്തുന്നു. ഷവോമി എം‌ഐ 7 ...

news

198 രൂപയ്ക്ക് 28 ജിബി ഡാറ്റ !; തകര്‍പ്പന്‍ ഓഫറുമായി എയര്‍ടെല്‍ - വാലിഡിറ്റിയോ ?

മറ്റൊരു കിടിലന്‍ ഓഫറുമായി എയര്‍ടെല്‍. പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന ഓഫറാണ് ഇപ്പോള്‍ ...

Widgets Magazine