ഓണ്‍ലൈനിലെ വിലക്കുറവിന്റെ മേള, ഫ്‌ളിപ് കാര്‍ട്ട്, ആമസോണ്‍ വാര്‍ഷിക വില്പനമേളകള്‍ എന്നുമുതല്‍, കൂടുതല്‍ കാര്യങ്ങളറിയാം

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (17:36 IST)
ഓണ്‍ലൈനില്‍ വമ്പന്‍ ഓഫറുകളുമായി മെഗാ ഇവന്റ് നടത്താന്‍ തയ്യാറെടുത്ത് പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ഫ്‌ളിപ് കാര്‍ട്ടും ആമസോണും. ഫ്‌ളിപ് കാര്‍ട്ട് നടത്തുന്ന വാര്‍ഷിക വില്പനമേളയായ ബിഗ് ബില്യണ്‍ ഡേയ്‌സിന് പിന്നാലെയാകും ആമസോണ്‍ നടത്തുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് നടക്കുക. മൊബൈലുകള്‍,ഇലക്ട്രോണിക് ഉപകരണങ്ങള്‍,ഗൃഹോപകരണങ്ങള്‍,സ്മാര്‍ട്ട് ടിവികള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് മികച്ച ഡീലുകളാകും ഇ കൊമേഴ്‌സ് കമ്പനികള്‍ വില്പനമേളയില്‍ നല്‍കുക.

ഒക്ടോബര്‍ ഒന്ന് മുതലായിരിക്കും ഫ്‌ളിപ് കാര്‍ട്ടിന്റെ വില്പന മെള നടക്കുക. ഐഫോണുമായി ബന്ധപ്പെട്ട ഡീലുകളും സാംസങ്ങ്, പോകോ,റിയല്‍മി ഫോണുകളുടെ ഡിസ്‌കൗണ്ട് വിവരങ്ങളും ഒക്ടോബര്‍ ഒന്നിന് കമ്പനി പുറത്തുവിടും. ലാപ്‌ടോപ്പുകളും കുറഞ്ഞ വിലയില്‍ ഓഫറുകള്‍ പ്രതീക്ഷിക്കാം. ഇലക്ട്രോണിക്‌സ്,ആക്‌സസറീസ് എന്നിവയ്ക്ക് 50 മുതല്‍ 80 ശതമാനം വിലക്കുറവുണ്ടാകുമെന്നാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രഖ്യാപനം. ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് 60-90 ശതമാനം വരെയും ഫ്‌ളിപ്കാര്‍ട്ട് ഒറിജിനല്‍സ് ഉല്പന്നങ്ങള്‍ക്ക് 60 ശതമാനത്തോളവും വിലക്കുറവുണ്ടാകും.

അതേസമയം ഒക്ടോബര്‍ 10 മുതലായിരിക്കും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് ആരംഭിക്കുക. മൊബൈലുകള്‍ക്കും ആക്‌സസറികള്‍ക്കും 40 ശതമാനം വരെ വിലക്കൂറവുണ്ടാകുമെന്നാണ് ആമസോണ്‍ പറയുന്നത്. ലാപ്‌ടോപ്പുകള്‍ക്കും സ്മാര്‍ട്ട് വാച്ചുകള്‍ക്കും 75 ശതമാനം വരെ കിഴിവുണ്ടാകും. സ്മാര്‍ട്ട് ടിവികള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ആമസോണ്‍ ഇതേ ഓഫറാണ് മുന്നോട്ട് വെയ്ക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :