ജയിലര്‍ തിയറ്ററുകളില്‍ നിന്ന് പോയിട്ടില്ല !ഒ.ടി.ടിയിലും ഇന്നുമുതല്‍ സിനിമ കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (11:10 IST)
ഓഗസ്റ്റ് പത്തിന് തിയറ്ററുകളിലെത്തിയ ജയിലര്‍ പ്രദര്‍ശനം തുടരുകയാണ്.600 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം തിയറ്ററുകളില്‍ ഉള്ളപ്പോഴും ഒ.ടി.ടി റിലീസായി. സിനിമ കാണാന്‍ ആളുകള്‍ കുടുംബത്തോടെ ഇപ്പോഴും തിയറ്ററുകള്‍ എത്തുന്നുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. തമിഴ്,മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ റിലീസുണ്ട്.
എച്ച്ഡി പ്രിന്റ് പുറത്തായതോടെ ഒ.ടി.ടി റിലീസ് വേഗത്തില്‍ ആക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.തിയറ്ററിലെ പ്രദര്‍ശനത്തിന് കാര്യമായ തിരിച്ചടി സൃഷ്ടിച്ചില്ലെങ്കിലും ചിത്രത്തിന്റെ ഒടിടി റിലീസിനെ നേരിട്ട് ബാധിക്കും.

ഓഗസ്റ്റ് 25ന് ജയിലര്‍ നിര്‍മാതാക്കള്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 525 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :