Last Modified ശനി, 16 ഫെബ്രുവരി 2019 (16:38 IST)
വിമാന യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്. കുറഞ്ഞ നിരക്കിൽ എല്ലാ റൂട്ടുകളിലേക്കും യാത്രചെയ്യാൻ അവസരം ഒരുക്കിയിരിക്കുകയാണ് എയർ ഏഷ്യ. ഫെബ്രുവരി 25നും ജൂലൈ 31നും ഇടക്ക് ബുക്ക് ചെയ്യുന്നവർക്കാൻ
കുറഞ്ഞ നിരക്കിൽ വിമാനയാത്ര നടത്താനാകും.
ഈ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്യുന്നവർക്ക് എല്ലാ റുട്ടുകളിലും ടിക്കറ്റ് നിരക്കിൽ 20 സതമാനം ഇളവാണ്
എയർ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. എയർ ഏഷ്യയുടെ അന്താരാഷ്ട്ര റുട്ടുകളിൽ ഉൾപ്പടെ ഓഫർ ലഭ്യമായിരിക്കും എന്ന് കമ്പനി വ്യക്തമായിട്ടുണ്ട്
എയർ ഏഷ്യയുടെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പ് വഴിയും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ടിക്കറ്റ് ഇളവ് ലഭിക്കാന്‍ പ്രത്യേക പ്രൊമോ കോഡ് ആവശ്യമില്ലെന്നും എയർ ഏഷ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുനില്‍ ഭാസ്കരന്‍ പറഞ്ഞു.