ചില്ലറ വില്പനശാലകള്‍ തുറക്കാന്‍ അഡിഡാസിന് അനുമതി

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (11:35 IST)
രാജ്യത്ത് ചില്ലറ വില്പനശാലകള്‍ തുറക്കാന്‍ അഡിഡാസിന് അനുമതി. ജര്‍മന്‍ സ്പോര്‍ട്സ് വെയര്‍ നിര്‍മ്മാതാക്കളാണ് അഡിഡാസ്. പൂര്‍ണമായും സ്വന്തം ഉടമസ്ഥതയിലുള്ള ചില്ലറ വില്പനശാലകള്‍ ആയിരിക്കും അഡിഡാസ് തുറക്കുക.

അടുത്തവര്‍ഷം ആയിരിക്കും ആദ്യ സ്റ്റോര്‍ തുറക്കുകയെന്ന് കമ്പനി വ്യക്തമാക്കി. ഇതിനായി ജൂലൈയില്‍ വ്യവസായനയ പ്രോത്സാഹന വകുപ്പിന് കമ്പനി അപേക്ഷ നല്‍കിയിരുന്നു.

നിലവില്‍ 760 ഫ്രാഞ്ചൈസി റീട്ടെയില്‍ സ്റ്റോറുകളാണ് അഡിഡാസ്, അഡിഡാസ് ഒറിജിനല്‍, റീബോക്ക് ബ്രാന്‍ഡുകളിലായുള്ളത്.

2012ല്‍ റീട്ടെയിലില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കമ്പനികള്‍ 30 ശതമാനം അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണമെന്ന വ്യവസ്ഥയോടെ ആയിരുന്നു ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :