കേരള ഹൌസിലെ റെയ്‌ഡ്: പരാതി നല്കിയ ആളെ കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (13:55 IST)
ഡല്‍ഹി കേരള ഹൌസില്‍ പശു ഇറച്ചി വിളമ്പുന്നുവെന്ന് പരാതി നല്കിയ ആളെ അറസ്റ്റ് ചെയ്തു. പരാതിക്കാരനായ ഹിന്ദുസേന നേതാവ് വിഷ്‌ണു ഗുപ്‌തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി കേരള ഹൌസില്‍ ഡല്‍ഹി പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. എന്നാല്‍, പൊലീസിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 182 പ്രകാരം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കിയതിന് വിഷ്‌ണു ഗുപ്തക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് നടപടി തനിക്കെതിരെ ഉണ്ടാകുമെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ ദിവസം ഒളിവില്‍ പോകാന്‍ ശ്രമിച്ചിരുന്നു.

ഡല്‍ഹിയിലെ തിലക് നഗറിനടുത്ത പ്രദേശത്തു നിന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ചീഫ് സെക്രട്ടറി ജിജി തോംസണാണ് ഹിന്ദുസേനാ നേതാവിനെതിരെ പരാതി നല്‍കിയത്. തിങ്കളാഴ്ചയാണ് ബീഫ് എന്ന പേരില്‍ ഗോമാംസം വിളമ്പുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു മലയാളിയും രണ്ടു കര്‍ണാടക സ്വദേശികളും അടങ്ങിയ യുവാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :