jibin|
Last Updated:
തിങ്കള്‍, 16 നവംബര്‍ 2015 (14:43 IST)
ഒരു കുറവും വരുത്താതെയാണ് അബാർത്ത് പുന്തോ നിരത്തുകളിലേക്ക് അതിവേഗം എത്തുന്നത്. ആരെയും ആകര്ഷിക്കൂന്ന അഴകും കരുത്തും നിറഞ്ഞ ഈ ഇറ്റാലിയൻ സുന്ദരന്‍ സാങ്കേതിക മികവിലും ആരെയും ആകര്‍ഷിക്കാന്‍ കെല്‍പ്പുള്ളവനാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മനസിലാക്കി രൂപപ്പെടുത്തിയെടുത്ത പുന്തോ ഉടന്‍ തന്നെ നിരത്തുകള്‍ കീഴടക്കാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
നൂറു കിലോമീറ്ററിലേക്കു കുതിക്കാന്‍ പൂന്തോയ്ക്കു വെറും 8.8 സെക്കന്‍ഡ് മതിയെന്നതാണ് എടുത്തു പറയാവുന്ന പ്രത്യേകത. കാര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഇന്ത്യന്‍ നിരത്തുകളെ ലക്ഷ്യമാക്കിയാണ് പുന്തോയുടെ ലുക്ക്. മികച്ച നിയന്ത്രണം, കടുപ്പമേറിയ സസ്പെന്ഷന്, മികച്ച ബ്രേക്കുകള്‍ തുടങ്ങിയവ അബാര്‍ത്ത് പുന്തോയുടെ സവിശേഷതകളാണ്. എല്ലാ വീലിലും ഡിസ്ക് ബ്രേക്ക് സഹിതം എത്തുന്ന കാറിന് വീതിയേറിയ 195/55 ആർ 16 ടയറുകളും 16 ഇഞ്ച് ‘സ്കോർപിയൊ’ അലോയ് വീലുകളുമാണ് ഫിയറ്റ് ലഭ്യമാക്കുന്നത്.
കാറിലെ 1.4 ലീറ്റർ, ടി ജെറ്റ് അബാർത്ത് പെട്രോൾ എൻജിന് പരമാവധി 145 ബി എച്ച് പി കരുത്തും 210 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഹാച്ച്ബാക്കായ ‘അബാർത്ത് പുന്തൊ’യ്ക്ക് 9.95 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില.