44 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളും; തകര്‍പ്പന്‍ ഓണസമ്മാനവുമായി ബിഎസ്എന്‍എല്‍ !

വെള്ളി, 11 ഓഗസ്റ്റ് 2017 (10:03 IST)

ഓണം പ്രമാണിച്ച് പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 44 രൂപ പ്ലാനാണ് ഓണം സ്‌പെഷ്യല്‍ ഓഫര്‍. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇതില്‍ 500എംബി ഡാറ്റ 30 ദിവസത്തെ വാലിഡിറ്റിയിലും അതോടൊപ്പം 20 രൂപയുടെ ടോക്ടൈമും ലഭിക്കും. 
 
ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ ടൂ ബിഎസ്എന്‍എല്ലിലേക്ക് 5 പൈസ/ മിനിറ്റും മറ്റുള്ള നെറ്റ്‌വര്‍ക്കുകളിലേക്ക് 10 പൈസ/ മിനിറ്റുമാണ് ഈടാക്കുക. ഈ വോയിസ് കോളിന്റേയും വാലിഡിറ്റി 30 ദിവസമാണ്. അതിനു ശേഷം 1 പൈസ/സെക്കന്‍ഡ് എന്ന നിലയിലായിരിക്കും ബാക്കിയുളള മാസങ്ങളില്‍ ലഭിക്കുക‍.
 
ഈ പ്ലാനില്‍ ലഭ്യമാകുന്ന സൌജന്യ ഡാറ്റയുടെ വാലിഡിറ്റിയ്ക്ക് ശേഷം ഒരു വര്‍ഷം വരെ 10 പൈസ നിരക്കിലായിരിക്കും ഒരു എബിക്ക് ആവശ്യമായി വരുക. 44 രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്ത ശേഷം 110 രൂപ, 200 രൂപ, 500 രൂപ, 1000 രൂപ എന്നിവയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഫുള്‍ ടോക്‌ടൈമും ലഭ്യമാകും. 
 
അതോടൊപ്പം, നിങ്ങളുടെ കുടുംബാംഗങ്ങളുടെ മൊബൈല്‍ നമ്പര്‍ കൂടി ഇതിലേക്ക് ചേര്‍ക്കുകയാണെങ്കില്‍ കുറഞ്ഞ തുകയില്‍ മികച്ച കോളുകള്‍ ചെയ്യാനും സാധിക്കും. ഇത്തരത്തില്‍ നാല് നമ്പര്‍ നിങ്ങള്‍ക്കു ചേര്‍ക്കാം. അങ്ങനെ ചെയ്താല്‍ 10 പൈസയായിരിക്കും ഒരു മിനിറ്റിന് ഈടാക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബിഎസ്എന്‍എല്‍ ജിയോ ഓണം ഓഫര്‍ Bsnl Technology Jio Onam

ധനകാര്യം

news

റെഡ്മി നോട്ട് 4ന് ശക്തനായ എതിരാളി; ലെനോവൊ കെ8 നോട്ട് വിപണിയില്‍

ലെനോവൊയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ കെ8 നോട്ട് ഇന്ത്യന്‍ വിപണിയിലെത്തി. 3ജിബി റാം/ ...

news

അമ്പരപ്പിക്കുന്ന വിലയും അത്യുഗ്രന്‍ ഫീച്ചറുകളുമായി കാര്‍ബണ്‍ എ41 പവര്‍ വിപണിയിലേക്ക് !

ഓറ നോട്ട് പ്ലേ എന്ന സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്തിന് പിന്നാലെ മറ്റൊരു ബജറ്റ് ഫോണുമായി ...

news

വെറും ഏഴു രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... പരിധിയില്ലാതെ ഡാറ്റ ആസ്വദിക്കൂ; സൂപ്പര്‍ പ്ലാനുമായി വോഡഫോണ്‍ !

ജിയോയുടെ കടന്നുകയറ്റത്തിനെതിരെ നിരവധി ഓഫറുകളുമായി മത്സരിക്കുകയാണ് രാജ്യത്തെ എല്ലാ പ്രമുഖ ...

news

6ജിബി റാം, 128ജിബി സ്റ്റോറേജ്; വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ഷവോമി എംഐ നോട്ട് 3 !

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ എംഐ നോട്ട് 3 വിപണിയിലേക്കെത്തുന്നു. ആഗസ്റ്റ് ...