i3S സാങ്കേതികതയും ആകര്‍ഷകമായ വിലയുമായി ഹീറോ സൂപ്പർ സ്പ്ലെന്റർ !

i3S സാങ്കേതികതയിൽ ഹീറോ സൂപ്പർ സ്പ്ലെന്റർ

Hero, Hero super splendor, super splendor, ഹീറോ, ഹീറോ സൂപ്പർ സ്പ്ലെന്റർ, സൂപ്പർ സ്പ്ലെന്റർ
സജിത്ത്| Last Modified ശനി, 18 ഫെബ്രുവരി 2017 (11:37 IST)
ഇരുചക്ര വാഹനനിർമാതാവായ ഹീറോ മോട്ടോർകോപ് i3S സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബൈക്കിനെ വിപണിയിലെത്തിച്ചു. എന്‍ജിന്‍, സിഗ്നലിലോ മറ്റോ ഐഡിലില്‍ നിര്‍ത്തേണ്ടി വരുന്ന സമയത്ത് ഒരു നിശ്ചിതസമയം കഴിഞ്ഞാല്‍ താനെ ഓഫാകുന്നൊരു സിസ്റ്റമാണ് i3S. ഡല്‍ഹി ഷോറൂമില്‍ 55,275രൂപയ്ക്കായിരിക്കും പുതുക്കിയ സൂപ്പർ സ്പ്ലെന്റർ ലഭ്യമാവുക.

നാല് സ്പീഡ് ഗിയർബോക്സ് ഘടിപ്പിച്ചിട്ടുള്ള 9ബിഎച്ച്പിയും 10.35എൻഎം ടോർക്കും സൃഷ്ടിക്കുന്ന 124.7സിസി എയർകൂൾഡ് എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. വാഹനത്തിന് ഇന്ധനലാഭം നേടി തരാന്‍ ഈ ബൈക്കിന്റെ സാങ്കേതികത സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. 3S ബാഡ്ജ് നൽകിയിട്ടുണ്ടെന്നുള്ള പ്രത്യേകതയല്ലാതെ മറ്റൊരു വ്യത്യാസവും ഡിസൈനില്‍ വരുത്തിയിട്ടില്ല.

ബൈക്കിന് പുതുമ നൽകുന്ന ബോഡി ഗ്രാഫിക്സാണുള്ളത്. 1,995എംഎം നീളവും 735എംഎം വീതിയും 1,095എംഎം ഉയരവും 150എംഎം ഗ്രൗണ്ട് ക്ലിയറൻസുമുള്ള ഈ ബൈക്കിന് 121കി.ഗ്രാം ഭാരമാണുള്ളത്. കാൻഡി ബ്ലേസിംഗ് റെഡ്, ബ്ലാക്ക്-ഇലക്ട്രിക് പർപ്പിൾ, ഗ്രാഫേറ്റ് ബ്ലാക്ക്, ബ്ലാക്ക്-ഫെറി റെഡ്, വൈബ്രന്റ് ബ്ലൂ എന്നീ നിറങ്ങളിൽ ഈ ബൈക്ക് ലഭ്യമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :