ചീറ്റ ഡിസൈനും അഗ്രസീവ് ലുക്കുമായി ഹീറോയുടെ മസിലൻ സ്ട്രീറ്റ് ഫൈറ്റര്‍ എക്സ്ട്രീം 200എസ് !

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോയുടെ എക്സ്ട്രീം 200എസ്

hero, hero xtreme 200s,  bajaj 200ns, bike ഹീറോ എക്സ്ട്രീം 200എസ്, ഹീറോ മോട്ടോർകോപ്, ഹീറോ, ബൈക്ക്, സ്പോർട്സ് ബൈക്ക്, പൾസർ 200എൻഎസ്, ടിവിഎസ് അപ്പാച്ചി ആർടിആർ 200, കെടിഎം 200 ഡ്യൂക്ക്
സജിത്ത്| Last Modified ശനി, 14 ജനുവരി 2017 (10:24 IST)
ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോർകോപ് എക്സ്ട്രീം 200എസ് ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന ഒരു മസിലൻ സ്ട്രീറ്റ് ഫൈറ്ററാണ് 2016 ഡല്‍ഹി ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം നടത്തിയ എക്സ്ട്രീം 200എസ്. ഈ ബൈക്കിന് 90,000രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില.

200സിസി എയർകൂൾഡ് എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 18.5ബിഎച്ച്പിയും 17.2എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ ഉല്പാദിപ്പിക്കുക. അതോടൊപ്പം ചക്രങ്ങളിലേക്ക് വീര്യം എത്തിക്കാനായി 5 സ്പീഡ് ഗിയർബോക്സും ഈ ബൈക്കിന് നല്‍കിയിട്ടുണ്ട്. എബിഎസ് പോലുള്ള ആധുനിക സുരക്ഷാ സന്നാഹങ്ങളും ഈ ബൈക്കിന്റെ മറ്റൊരു പ്രത്യേകതയാണ്.

ചീറ്റയെ അനുകരിച്ചുള്ള ഡിസൈനായതിനാല്‍ ഒരു അഗ്രസീവ് ലുക്കാണ് എക്സ്ട്രീമിന് ലഭിച്ചിട്ടുള്ളത്. ബൈക്കിന്റെ മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്‍‌വശത്ത് മോണോഷോക്കും നല്‍കിയിട്ടുണ്ട്. കൂടാതെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബോഡിയിലും സീറ്റിലും ഉപയോഗിച്ചിട്ടുള്ള ഡ്യുവൽ ടോൺ ഗ്രാഫിക്സുകളും എൽഇഡി ലൈറ്റുകളും ഈ പുത്തൻ ബൈക്കിനെ ആകര്‍ഷകമാ‍ക്കുന്നു.

ലിറ്ററിന് 45 കിലോമീറ്റർ എന്ന മൈലേജ് എന്ന വാഗ്ദാനമാണ് കമ്പനി നല്‍കുന്നത്. മുൻതലമുറ എക്സ്ട്രീം 150 ബൈക്കുകളിൽ നിന്നും പിൻതുടർന്നുള്ള ഡിസൈനിലാണ് ഈ ബൈക്കിന്റേയും നിർമാണം നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ പൾസർ 200എൻഎസ്, ടിവിഎസ് അപ്പാച്ചി ആർടിആർ 200, കെടിഎം 200 ഡ്യൂക്ക് എന്നീ തകര്‍പ്പന്‍ മുൻനിര ബൈക്കുകളോടായിരിക്കും എക്സ്ട്രീം 200എസ് മത്സരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :