Widgets Magazine Widgets Magazine

16 രൂപയ്ക്ക് ഒരു ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍; ജിയോയെ ഞെട്ടിച്ച് ആര്‍കോം !

വ്യാഴം, 15 ജൂണ്‍ 2017 (10:42 IST)

Widgets Magazine
rcom, jio, data, 4g, news, mobile, technology, ആര്‍കോം, ജിയോ, 4ജി, ന്യൂസ്, മൊബൈല്‍, ടെക്‌നോളജി

ഏറ്റവും മികച്ച അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുകളുമായാണ് പല പ്രമുഖ ടെലികോം കമ്പനികളും നിത്യേന രംഗത്തെത്തുന്നത്. ഇപ്പോള്‍ ഇതാ അക്കൂട്ടത്തിലേക്ക് അതിവിശിഷ്ടമായ ഒരു പ്രത്യേക ഓഫറുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്(ആര്‍കോം) എത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ വഴി കമ്പനിയുടെ പോര്‍ട്ടലില്‍ നിന്നും റീച്ചാര്‍ജ്ജ് ചെയ്യുന്ന പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലാണ് 28% വരെ ഇളവ് നല്‍കുകയെന്നാണ് കമ്പനി പറയുന്നത്. 
 
4ജി സാന്നിധ്യമുളള ഡല്‍ഹി, കര്‍ണ്ണാടക, മുംബൈ, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഈ ഓഫര്‍ ലഭ്യമാകുക. ഈ ഓഫര്‍ ലഭ്യമാകാന്‍ ഓണ്‍ലൈനായി ഒരു പ്ലാന്‍ തിരഞ്ഞെടുക്കണം. അതിനുശേഷം സിം കാര്‍ഡ് ആര്‍കോം എക്‌സിക്യൂട്ടിവ് വീ‍ട്ടിലേക്കെത്തിക്കും. 699 രൂപ, 499 രൂപ, 299 രൂപ എന്നീ മൂന്നു പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ക്കാണ് കമ്പനി ഈ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. 
 
ഡിസ്‌ക്കൗണ്ടിനു ശേഷം ഈ പ്ലാനുകള്‍ക്ക് 499 രൂപ, 399 രൂപ, 249 രൂപ എന്നിങ്ങനെയായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഈ മൂന്നു പ്ലാനുകളില്‍ 499 രൂപയുടെ പ്ലാനാണ് ഏറ്റവും മികച്ചത്. ഇതില്‍ 30ജിബി ഡാറ്റയാണ് ലഭ്യമാക്കുക. കൂടാതെ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം. കൂടാതെ ഓരോ ബില്ലിങ്ങ് സെക്കിളിലേക്കും 3000 എസ്എംഎസും 30ദിവസം വാലിഡിറ്റിയില്‍ ലഭിക്കും. 
 
399 പ്ലാനില്‍ 30 ദിവസം വാലിഡിറ്റിയില്‍ 15ജിബി അണ്‍ലിമിറ്റഡ് ഡാറ്റ, 3000 എസ്എംഎസ് എന്നിവയും 239 പ്ലാനില്‍ ഹോം സര്‍ക്കിളുകളില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും കൂടാതെ സൗജന്യ ഇന്‍കമിങ്ങ് കോളും ലഭിക്കും. 499 പ്ലാനില്‍ ഒരു ജിബി ഡാറ്റ 16.66 രൂപയ്ക്കാണ് നല്‍കുന്നത്. എന്നാല്‍ 399 പ്ലാനില്‍ ഒരു ജിബി ഡാറ്റ 26.66 രൂപയ്ക്കും 239 രൂപയുടെ പ്ലാനില്‍ ഒരുജിബി ഡാറ്റ 39 രൂപയ്ക്കും ലഭ്യമാകും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ട്രയംഫ് സ്ട്രീറ്റ് ട്രിപിളിന്റെ ആധിപത്യം അവസാനിപ്പിക്കാന്‍ ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 !

ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യന്‍ വിപണിയിലെത്തി. ...

news

കുറഞ്ഞ വിലയും അത്യുഗ്രന്‍ ഫീച്ചറുകളും‍; മോട്ടോ ഇ4, മോട്ടോ ഇ4 പ്ലസ് വിപണിയില്‍

മോട്ടോ ഇ 4, മോട്ടോ ഇ 4 പ്ലസ് എന്നീ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപിച്ചു. ...

news

സബ്‌ കോംപാക്റ്റ് എസ്‌യുവി ശ്രേണിയില്‍ ചരിത്രം മാറ്റിയെഴുതാന്‍ ഹ്യുണ്ടായ് കോന !

നീണ്ട കാത്തിരിപ്പിനൊടുവില്‍ സബ്-കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായ് അവതരിപ്പിച്ചു. ...

news

ദംഗല്‍ 2000 കോടിയില്‍, ബാഹുബലി എവിടെ?

ആമിര്‍ഖാന്‍റെ ദംഗല്‍ ചരിത്രം സൃഷ്ടിക്കുകയാണ്. ഒരു ഇന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും വലിയ ...

Widgets Magazine Widgets Magazine