93 രൂപയ്ക്ക് 15 ജിബി 4ജി ഡാറ്റ; ജിയോയുമായി ഏറ്റുമുട്ടാന്‍ വീണ്ടുമൊരു കിടിലന്‍ ഓഫറുമായി ഐഡിയ !

വെറും 93 രൂപയ്ക്ക് 15 ജിബി ഡാറ്റയുമായി ഐഡിയ

idea, jio, bsnl, data, 4g, news, technology, ഐഡിയ, ജിയോ, ബിഎസ്എന്‍എല്‍, ഡാറ്റ, 4ജി, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified ശനി, 3 ജൂണ്‍ 2017 (09:30 IST)
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അണ്‍ലിമിറ്റഡ് ഓഫറുമായി ഐഡിയ. കുറഞ്ഞ രീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ഉപയോഗം ഉയര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഐഡിയയുടെ ഈ പുതിയ ഓഫര്‍ ലഭിക്കുന്നതിന് വെറും 93 രൂപമാത്രം മുടക്കിയാല്‍ മതി. ഈ റീച്ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 15ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി.

4ജി ഫോണില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. കൂടാതെ 53 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 6ജിബി 4ജി/2ജി 28 ദിവസത്തെ വാലിഡിയിലും 346 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 28ജിബി ഡാറ്റ, 28 ദിവസത്തെ വാലിഡിയിലും ലഭ്യമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :