സജിത്ത്|
Last Updated:
ചൊവ്വ, 23 മെയ് 2017 (12:14 IST)
അത്യാകര്‍ഷകമായ സവിശേഷതയുള്ള സ് മാർട്ട് ഫോണുമായി എച്ച് ടി സി എത്തുന്നു. കൈയുടെ ചലനങ്ങൾ തിരിച്ചറിഞ്ഞ് ഞെരുക്കലിനനുസരിച്ച പ്രവർത്തിക്കുന്ന ഫോണ്‍ എന്ന പ്രത്യേകതയുമായാണ് ഈ ഫോണ്‍ എത്തുന്നത്. ഫോണിന്റെ താഴെയായി ഇരുവശത്തുമുള്ള എഡ് ജ് സെൻസറാണ് കൈയുടെ ഈ ചലനങ്ങൾ നിയന്ത്രിക്കുന്നത്.
സ്വൈപ്പിങ്ങ്, ഞെരുക്കൽ, ടാപ്പിങ് എന്നിവയിലൂടെ അതിവേഗത്തിൽ തന്നെ ആപ്പുകൾ തുറക്കാനും ഫോട്ടോ എടുക്കാനും മറ്റുമെല്ലാം ഈ ഫോണിന്റെ ലോഹ വശങ്ങളിലെ സെൻസറുകൾ സഹായകമാകും. ഗ്ലാസിലുള്ള പിറകുവശമാണ് മറ്റൊരു സവിശേഷത. ഫിംഗര്‍ പ്രിന്റ് സ് കാനർ, നനയാത്ത രൂപകല്പന എന്നീ പ്രത്യേകതകളും നീല, ചുവപ്പ്, വെള്ള, കറുപ്പ്, സിൽവർ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിലുണ്ട്.
5.5 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് 5 നല്‍കിയിട്ടുണ്ട്. ഇരട്ട സിം, 2.45 ജിഗാഹെർട് സ് എട്ടുകോർ ക്വാൽകോം സ് നാപ്ഡ്രാഗൺ 835 പ്രോസസർ, 12എം പി റിയര്‍ ക്യാമറ, 16 എം പി സെല്‍ഫി ക്യാമറ, 4/6ജിബി റാം, 64/128ജിബി ഇന്റേണല്‍ മെമ്മറി 3000 എം.എ.എച്ച് ബാറ്ററി, വൈ ഫൈ, ബ്ലൂടൂത്ത് 4.2 എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.