‘ക്യാംപസ് സര്‍വ്വൈവല്‍ കിറ്റ്’; തകര്‍പ്പന്‍ അണ്‍ലിമിറ്റഡ് സ്‌കീമുമായി വോഡഫോണ്‍ !

തിങ്കള്‍, 31 ജൂലൈ 2017 (15:16 IST)

vodafone , jio , 4g , offer , data , news , technology , വോഡാഫോണ്‍ , ജിയോ , 4ജി , ഓഫര്‍ , ഡാറ്റ , ന്യൂസ്

വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ജിയോ അവതരിപിച്ച ഓഫറുകളെ നേരിടാനായി വോഡാഫോണ്‍ രംഗത്ത്. പ്രതിദിനം ഒരു ജിബി ലഭിക്കുന്ന പുതിയ ഓഫറാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം 445 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 84 ദിവസത്തെ വാലിഡിറ്റിയില്‍ ഈ ഓഫര്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.   
 
വോഡാഫോണിന്റെ ക്യാംപസ് സര്‍വ്വൈവല്‍ കിറ്റ് എന്ന പേരിലുള്ള ഈ ഓഫര്‍ പുതിയ വോഡാഫോണ്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കു മാത്രമാണ് ലഭ്യമാകുക. ആദ്യത്തെ റീച്ചാര്‍ജ്ജ് കഴിഞ്ഞാല്‍ 352 രൂപയ്ക്കാണ് പിന്നീട് റീച്ചാര്‍ജ്ജ് ചെയ്യേണ്ടത്ത്. ഈ റീച്ചാര്‍ജിലും മേല്‍ പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും. ഈ ഓഫറിന്റെ ഭാഗമായി മെസഞ്ചര്‍ ബാഗും ഡിസ്‌ക്കൗണ്ട് കൂപ്പണും സൗജന്യമായി ലഭിക്കുകയും ചെയ്യും.
 
445 രൂപയുടെ സര്‍വ്വൈവല്‍ കിറ്റും ഇതിനോടൊപ്പം ലഭിക്കും. ഇതില്‍ ഒല, സൊമാറ്റോ തുടങ്ങിയവയില്‍ നിന്നുളള ഡിസ്‌ക്കൗണ്ട് ബുക്ക്‌ലെറ്റും ലഭിക്കും. ഇതിന്റെയും വാലിഡിറ്റി 84 ദിവസവുമാണ്. 352 രൂപയുടെ റീച്ചാര്‍ജ്ജിലും ഇതേ ബെനിഫിറ്റുകളെല്ലാം ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. ഇന്ത്യയിലുടനീളം ഈ പ്ലാന്‍ ലഭ്യമാണ്. ഓരോ സര്‍ക്കിളുകളുടെ അടിസ്ഥാനത്തില്‍ ഈ പ്ലാനിന്റെ വില വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വോഡാഫോണ്‍ ജിയോ 4ജി ഓഫര്‍ ഡാറ്റ ന്യൂസ് Technology Vodafone Jio 4g Offer Data News

ധനകാര്യം

news

ലോകത്തിലെ ആദ്യ ഇലക്ട്രിക് ഓഫ്-റോഡര്‍; ബോളിംഗര്‍ ബി വണ്‍ വിപണിയിലേക്ക് !

യൂട്ടിലിറ്റി വാഹനങ്ങളില്‍ ഇലക്ട്രിക് കരുത്തുമായി അമേരിക്കന്‍ നിര്‍മ്മാതാക്കളായ ബോളിംഗര്‍ ...

news

ജിഎസ്ടി വന്നപ്പോള്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ അവസ്ഥ എന്ത്?

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവേ വില കുറവാണെന്ന് പലര്‍ക്കും അറിയാം. സോപ്പ്, ചീപ്പ്, ...

news

ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പായാന്‍ അമ്പരപ്പിക്കുന്ന ലുക്കില്‍ മേഴ്സിഡസ് എഎംജി ജിടി - ആര്‍ !

മേഴ്സിഡസില്‍ നിന്നും വീണ്ടുമൊരു മോഡല്‍ ഇന്ത്യയിലേക്കെത്തുന്നു. മേഴ്സിഡസ് എഎംജി ജിടിആര്‍ ...

news

ഇത് ജിയോയ്ക്ക് പണിയാകുമോ ? ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 4ജി ഫോണുമായി ഐഡിയ !

റിലയന്‍സ് ജിയോയെ പിടിച്ചുകെട്ടാന്‍ രാജ്യത്തെ മുൻനിര ടെലികോം കമ്പനികളിലൊന്നായ ഐഡിയ. ...