ചരിത്രം വഴിമാറുന്നു; ലോകത്തിലെ ആദ്യ സൗജന്യ 4ജി സ്‌മാർട്ട്ഫോണുമായി റിലയൻസ് ജിയോ !

ജിയോ ഫോണുമായി റിലയൻസ്

Reliance jio, jio, smartphone, സ്‌മാർട്ട്ഫോൺ,  റിലയൻസ് ജിയോ സ്മാർട്ട്ഫോൺ, ജിയോ, 4ജി
മുംബൈ| സജിത്ത്| Last Updated: വെള്ളി, 21 ജൂലൈ 2017 (12:47 IST)
ടെലികോം രംഗത്ത് ചരിത്രം കുറിച്ച് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ സ്മാർട്ട്ഫോൺ. ലോക ടെലികോം ചരിത്രത്തിലെ തന്നെ ആദ്യ സൗജന്യ 4ജി സ്മാർട്ട് ഫോൺ എന്ന പേരിൽ റിലയൻസ് പുതിയ ജിയോ ഫോൺ പുറത്തിറക്കി. ഇന്ത്യയിലെ 22 ഭാഷകൾ ഈ ഫോണായിരിക്കും ഇതെന്ന് കമ്പനി അറിയിച്ചു.

മുംബയിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ ചെയർമാൻ മുകേഷ് അംബാനിയാണ് ഈ ഫോൺ പുറത്തിറക്കിയത്. ഇന്ത്യയിലെ 50 കോടി സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ജീവിതത്തെ മാറ്റുന്ന വിപ്ലവമായിരിക്കും ഈ ജിയോ ഫോണെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗജന്യമായി നൽകുമെന്നാണ് കമ്പനി പറയുന്നതെങ്കിലും ജിയോ ഫോൺ ഉപഭോക്താക്കള്‍, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയിൽ 1500 രൂപ നൽകണം. ഇത് മൂന്ന് വർഷത്തിന് ശേഷം തിരിച്ചു നൽകുമെന്നും റിലയന്‍സ് അറിയിച്ചു.

ജിയോ ഫോൺ ഉപഭോക്താക്കൾക്ക് സൌജന്യമായി വോയിസ് കോളുകളും മെസേജും ലഭിക്കും. ഓഗസ്റ്റ് 15 മുതൽ 153 രൂപയ്ക്ക് ജിയോ ഫോൺ വഴി അൺലിമിറ്റഡ് ഡേറ്റ ലഭ്യമാകും. വോയിസ് റെക്കഗ്നിഷൻ സിസ്റ്റം വഴി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഫോണിൽ നിന്ന് #5 ബട്ടൻ അമർത്തിയാൽ അപായസന്ദേശം അയക്കാനും കഴിയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :