Widgets Magazine
Widgets Magazine

ഹ്യുണ്ടായ് വെര്‍ണ; കുറഞ്ഞ വിലയിൽ ശക്തനും ശാന്തനുമായ സൂപ്പർ ആഡംബരം !

വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (12:12 IST)

Widgets Magazine
Hyundai Verna,   Hyundai,   Verna,   Honda City,   Maruti Suzuki Ciaz,   ഹ്യുണ്ടായ് വെര്‍ണ,   മാരുതി സിയാസ്, ഹോണ്ട സിറ്റി,   ഹ്യുണ്ടായ്,   വെര്‍ണ

മാരുതിയുടെ സിയാസും ഹോണ്ട സിറ്റിയും അരങ്ങുവാഴുന്ന മിഡ്‌സൈസ് സെഡാന്‍ ശ്രേണിയിലേക്ക് അടിമുടി മാറ്റങ്ങളുമായി 2017 ഹ്യുണ്ടായ് വെര്‍ണയും. മുന്‍തലമുറ വെര്‍ണയെക്കാള്‍ വലുപ്പമാര്‍ന്നതും പുതുപുത്തന്‍ രൂപകല്‍പനയാണ് ഈ 2017 മോഡലിന് കമ്പനി നല്‍കിയിരിക്കുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെയുള്ള പുതിയ ഫീച്ചറുകളും പുതിയ വെര്‍ണയെ മനോഹരമാക്കുന്നു.
 
യൂറോപ്യന്‍ മുഖം വെളിപ്പെടുത്തുന്ന തരത്തിലുള്ള ഡ്രൈവര്‍ കേന്ദ്രീകൃത ക്യാബിനാണ് 2017 വെര്‍ണയില്‍ ലഭ്യമാകുക. ഡ്യൂവല്‍ ടോണാണ് ഇന്റീരിയറും വാഹനത്തിന് നല്‍കിയിട്ടുണ്ട്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടൊപ്പമുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ എന്നിവ ടോപ് വേരിയന്റില്‍ ഇടംപിടിക്കുമ്പോള്‍ താഴ്ന്ന വേരിയന്റുകളില്‍ അഞ്ച് ഇഞ്ച് ടച്ച്‌സ്‌ക്രീനും സാന്നിധ്യമറിയിക്കും. ടോപ് വേരിയന്റില്‍ ആറ് എയര്‍ബാഗുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. 
 
മാത്രമല്ല, എബിഎസ്, ഇബിഡി, മുന്‍നിര യാത്രക്കാര്‍ക്കായി രണ്ട് എയര്‍ബാഗുകള്‍ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളും 2017 വെര്‍ണയിലുണ്ടാകും. മുന്‍തലമുറ വെര്‍ണകളില്‍ ലഭ്യമായിരുന്ന എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാകും പുതിയ വെര്‍ണയിലും ലഭിക്കുക. എന്നാല്‍ 1.6 ലിറ്റര്‍ വി ടി വി ടി എഞ്ചിനാണ് ഈ ശക്തന് കരുത്തേകുന്നത്. 123 പി എസ്, 155 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക. 
 
ഡീസല്‍ മോഡലിലാകട്ടെ 1.6 ലീറ്റർ‍ സി ആര്‍ ഡി ഐ, വി ജി ടി എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. 128 പി എസ് കരുത്തും 260 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്പാദിപ്പിക്കുക. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ വാഹനം ലഭ്യമാകും. 7.99 ലക്ഷം മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ശ്രേണിയില്‍ വെന്നിക്കൊടി പാറിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഹ്യുണ്ടായ് വെര്‍ണ മാരുതി സിയാസ് ഹോണ്ട സിറ്റി ഹ്യുണ്ടായ് വെര്‍ണ Verna Hyundai Honda City Hyundai Verna Maruti Suzuki Ciaz

Widgets Magazine

ധനകാര്യം

news

ഡ്യൂവല്‍ ടോണ്‍ വേരിയന്റില്‍ അമ്പരപ്പിക്കുന്ന മൈലേജുമായി ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്; വിലയോ ?

സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ നിറഭേദവുമായി ടിവിഎസ് വിപണിയില്‍. പുതിയ ബോഡി ...

news

വണ്‍പ്ലസ് 3ടിക്ക് 4000 രൂപ ?; കിടിലന്‍ ഓഫറുകളുമായി ആമസോണ്‍ !

വണ്‍പ്ലസ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കമ്പനി 1000 ദിവസം പൂര്‍ത്തിയായി കഴിഞ്ഞതിന്റെ ...

news

അഞ്ച് രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... 4ജിബി 4ജി ഡാറ്റ നേടൂ; ബമ്പര്‍ ഓഫറുമായി എയര്‍ടെല്‍ !

ജിയോയെ പിടിച്ചുകെട്ടാന്‍ വളരെ വില കുറഞ്ഞ പ്ലാനുകളുമായി എയര്‍ടെല്‍. അഞ്ച് രൂപ മുതലുള്ള ...

news

90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയും സൗജന്യ കോളുകളും; ജിയോക്ക് മുട്ടന്‍പണിയുമായി ബിഎസ്എന്‍എല്‍ !

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയൊരു അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 429 ...

Widgets Magazine Widgets Magazine Widgets Magazine