നാണ്യവിപണിയില്‍ രൂപയുടെ മൂല്യം താഴ്ന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 23 പൈസയുടെ നഷ്ടത്തില്‍ 62.74 രൂപയിലാണ്. വെള്ളിയാഴ്ച നാണ്യവിപണി ക്ലോസ് ചെയ്‌തത് 62.51 എന്ന നിലയിലായിരുന്നു.
മാസാവസാനം ആയതിനാല്‍ ഇറക്കുമതിക്കാര്‍ക്ക് കൂടൂതല്‍ ഡോളര്‍ ആവശ്യമായതിനാലാണ് രൂപയ്ക്ക് തിരിച്ചടിയായത്. അതേസമയം ഓഹരി വിപണിയും ഇടിവിലാണ്. പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 212.95 പോയിന്റ് നഷ്ടത്തില്‍ 19514.32ലും ദേശീയ സൂചിക നിഫ്റ്റി 86.05 പോയിന്റ് ഇടിഞ്ഞ് 5747.15ലുമാണ് വ്യാപാരം നടക്കുന്നത്.