മികച്ച ബ്രേക്കിങ്ങിനായി ഏ ബി എസ് സംവിധാനം ഒരുക്കാൻ റോയൽ എൻഫീൽഡ്

ബുധന്‍, 4 ഏപ്രില്‍ 2018 (11:29 IST)

റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഇനി നിരത്തുകളിൽ എത്തുക കൂടുതൽ മികച്ച ബ്രേക്കിങ് സംവിധാനവുമായിയാവും. കമ്പനിയുടെ ഇരുചക്ര വാഹനങ്ങളിൽ ആധുനിക സുരക്ഷ സംവിധാനമായ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഉൾപ്പെടുത്താനാണ് തീരുമാനം. ഇതിലൂടെ കൂടുതൽ മികച്ച ബ്രേക്കിങ് വാഹനത്തിന് കൈവരും.
 
125 സി സിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ ഏ ബി ഏസ് സംവിധാനം നിർബന്ധമാക്കിയുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റോയൽ എൻഫീൻഡ് ബൈക്കുകളിൽ സംവിധാനം ഒരുക്കുന്നത്.
 
കമ്പനി പുറത്തിറക്കുന്ന 350, 500 സിസി ബൈക്കുകളിലാവും ആദ്യഘട്ടത്തിൽ ഏ ബി എസ് സംവിധാനം ഒരുക്കി നൽകുക. സിംഗിൾചാനൽ ഏ ബി എസ് സംവിധാനമാവും ഈ വാഹനങ്ങളിൽ ഘടിപ്പിക്കുക. അതായത് ഡിസ്ക് ബ്രേക്ക് ഘടിപ്പിക്കപ്പെട്ട മുൻ ചക്രത്തിൽ മാത്രമാവും ഏ ബി എസ് സംവിധാനം ഘടിപ്പിക്കുക്ക.
 
എന്നാൽ അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഹിമാലയൻ മോഡലിൽ ഡബിൾചാനൽ ഏ ബി എസ് സംവിധാനം നൽകും. ഇന്ത്യൻ വിപണികളിലും ഇതേ രീതിയിൽ തന്നെയാവും ഹിമാലയൻ വിൽക്കപ്പെടുക. ഇതോടുകൂടി കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ മോഡലുകളില്‍ അടിസ്ഥാന സൗകര്യമായി എ ബി എസ് സംവിധാനം ലഭ്യമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ട്രംപിന് ‘പന്നിയിറച്ചി’യിലൂടെ മറുപടി നല്‍കി ചൈന; അമേരിക്കയ്‌ക്ക് 300 കോടി ഡോളറിന്‍റെ ബാധ്യത - ഓഹരി വിപണി തകര്‍ന്നു

അന്താരാഷ്ട്ര വ്യാപാരത്തെ ചൈന തകർക്കുകയാണ്. മാന്യമായി കച്ചവടം ചെയ്യുന്നവരെ തകർക്കാതെ ആ ...

news

തിരിച്ചടിയുണ്ടാകുമോ ?; ഹോണ്ട ഇന്ത്യ മൂന്ന് സൂപ്പര്‍ മോഡലുകള്‍ തിരിച്ചു വിളിക്കുന്നു

തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നു മോഡൽ സ്കൂട്ടറുകൾ തിരിച്ചു വിളിക്കാന്‍ ഹോണ്ടയുടെ ...

news

റോയൽ എൻഫീൽഡിനെ വിടാതെ പിടിച്ച് ബജാജ് ഡോമിനർ

ബജാജ് ഡോമിനർ വിപണിയിലെത്തിയത് മുതൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകളെ കളിയാക്കിയുള്ള പരസ്യ ...

news

തകര്‍പ്പന്‍ ഓഫറുകള്‍ക്ക് മുടക്കമില്ല; ഉപഭോക്‍താക്കളെ കൈവിടാതെ ജിയോ

മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ജിയോ പുതിയ ഓഫറുകളുമായി വീണ്ടും ...

Widgets Magazine