നൂറ് സമ്പന്നന്‍‌മാരില്‍ മൂന്ന് മലയാളികളും

മുംബൈ| WEBDUNIA|
ആഗോളസാമ്പത്തിക മാസികയായ ഫോബ്സ് തയ്യാറാക്കിയ സമ്പന്നരുടെ പട്ടികയില്‍ മൂന്ന് മലയാളികളും. ഫോബ്സ് പുറത്തുവിട്ട 100 സമ്പന്നരുടെ പട്ടികയില്‍ മലയാളികളായ ക്രിസ് ഗോപാലകൃഷ്ണനും എസ് ഡി ഷിബുലാലും എം ജി ജോര്‍ജ് മുത്തൂറ്റുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്‍ഫോസിസ് എക്സിക്യൂട്ടിവ് കോ ചെയര്‍മാനായ ക്രിസ് ഗോപാലകൃഷ്ണന്‍ പട്ടികയില്‍ മുപ്പത്തിയാറാം സ്ഥാനത്താണ്. 142 കോടി ഡോളറാണ് ആസ്തി. കഴിഞ്ഞവര്‍ഷം നാല്‍പ്പത്തിമൂന്നാമതായിരുന്നു.

മുത്തൂറ്റ് ഫിനാന്‍സിന്റെ മേധാവിയായ എം ജി ജോര്‍ജ് മുത്തൂറ്റ് അമ്പതാമതാണ്. 110 കോടി ഡോളറാണ് ആസ്തി.

ഇന്‍ഫോസിസ് ചീഫ് എക്സിക്യൂട്ടിവായ ഷിബുലാല്‍ പട്ടികയില്‍ അറുപത്തിരണ്ടാം സ്ഥാനത്താണ്. ഇപ്പോള്‍ 89 കോടി ഡോളര്‍ ആസ്തിയാണ് ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :