ഇംഗ്ലിഷ് പീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടീം. ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടീമായി യുണൈറ്റഡ് ഇടംപിടിച്ചിരിക്കുന്നത്. ലോകമെമ്പാടും 333 ദശലക്ഷം ആരാധകരാണ് യുണൈറ്റഡിനുള്ളത്. ആസ്തി 1.86 ദശലക്ഷം ഡോളറും.
യുണൈറ്റഡിന്റെ തൊട്ടുപിന്നില്‍ ഡള്ളാസ് കൗബോയാണ്. 1.81 ദശലക്ഷം ഡോളറാണ് ഇവരുടെ ആസ്തി. മികച്ച അമ്പത് ടീമുകളുടെ ലിസ്റ്റില്‍ അഞ്ച് ഫുട്‌ബോള്‍ ടീമുകളാണ് സ്ഥാനം പിടിച്ചത്. സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് അഞ്ചാമതും ആഴ്‌സനല്‍ ഏഴാമതുമാണ്. എന്നാല്‍, ലോകത്തെ ഏറ്റവും മികച്ച ക്ലബായി കരുതപ്പെടുന്ന ബാഴ്‌സലോണയെ ഇരുപത്തിയാറാമതായാണ് ഫോബ്‌സ് പട്ടികയില്‍ ഉള്ളത്. റേസിംഗ് ടീമുകളില്‍ ഏറ്റവും മുന്‍പന്തിയിലുള്ള ഫെരാരി പട്ടികയില്‍ പതിമൂന്നാമാതാണ്.
ഫോബ്സ് തെരഞ്ഞെടുത്ത മൂല്യമേറിയ ആദ്യ പത്ത് ടീമുകള്‍: