ഗാലക്‌സി എസ് 7, എസ് 7 എഡ്ജ് ഫോണുകള്‍ക്ക് 12,000 രൂപ ?; ഇന്‍ഡിപെന്‍ഡന്‍സ് ഡേ ഓഫറുമായി സാംസങ്ങ് !

ബുധന്‍, 2 ഓഗസ്റ്റ് 2017 (11:04 IST)

samsung ,  offer ,  news ,  technology ,   സാംസങ്ങ് ,   ഓഫര്‍ ,  ന്യൂസ് ,  ടെക്‌നോളജി

ഇന്‍ഡിപെന്‍ഡന്‍സ് ഡേ ഓഫറുമായി സാംസങ്ങ്.  സാംസങ്ങ് എസ് 7, എസ് 7 എഡ്ജ് എന്നീ ഫോണുകള്‍ക്കാണ് ഇന്‍ഡിപെന്‍ഡന്‍സ് ഡേയില്‍ എക്‌സ്‌ച്ചേഞ്ച് ഓഫറും ക്യാഷ്ബാക്ക് ഓഫറും കമ്പനി നല്‍കുന്നത്. 
 
ഗാലക്‌സി എസ്7എഡ്ജ് 64ജിബി, 128ജിബി എന്നീ രണ്ട് വേരിയന്റുകളിലുമുള്ള ഫോണുകള്‍ വാങ്ങുമ്പോള്‍ 8000 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നു. കൂടാതെ ഈ ഫോണിന് 12,000 രൂപ വരെയുള്ള ഡിസ്കൌണ്ട് ഓഫറും കമ്പനി നല്‍കുന്നുണ്ട്. 
 
സാംസങ്ങ് ഗാലക്‌സി എസ്7 വാങ്ങുന്നവര്‍ക്കായി 4,000 രൂപ മുതല്‍ 12,000 രൂപ വരെയാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. സാംസങ്ങിന്റെ ഈ രണ്ടു ഫോണുകള്‍ക്കും 24 മാസം വരെ EMI യും ലഭ്യമാകും. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ യഥാക്രമം 48,900 രൂപ, 56,900 രൂപ എന്നീ വിലകളിലാണ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്നത്. 
 
ഇന്ത്യയില്‍ ഗാലക്‌സി എസ്7 സീരീസ് പ്രവര്‍ത്തിക്കുന്നത് എക്‌സിനോസ് പ്രോസസറിലും മറ്റു പല രാജ്യങ്ങളിലും ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820യിലുമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഇരുട്ടിലെ വഴികാട്ടി അഥവാ ‘ഫോളോ മീ ഹോം ഹെഡ്‌ലാമ്പ്’; അറിയാം... ചില കാര്യങ്ങള്‍ !

ആകര്‍ഷകമായ സവിശേഷതകളുമായി നിരവധി വാഹനങ്ങളാണ് ഓരോ ദിവസവും നിരത്തിലേക്കെത്തുന്നത്. ...

news

തല്‍ക്കാലം ആശ്വസിക്കാം; പാചകവാതക സിലിണ്ടറിന് വില കുറച്ചു

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സബ്‌സിഡിയുളള സിലണ്ടറിന് 23 രൂപയും ...

news

ആരാധകരെ ആവേശത്തിലാഴ്ത്തി ജീപ്പ് കോംപസ് വിപണിയില്‍; വിലയോ ?

ഇന്ത്യയിലെ ജീപ്പ് ആരാധകരെ ആവേശത്തിലാഴ്ത്തി വൻ വിലക്കുറവിൽ പുത്തൻ കോംപാക്ട് എസ് യു വിയായ ...

news

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

2016-2017 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ...