ക്രോസ് ഓവർ വിപണിയില്‍ ബ്രെസയെ വെല്ലുമോ ഡാറ്റ്സൺ റെഡി ഗോ ക്രോസ് ?

വെള്ളി, 14 ജൂലൈ 2017 (11:48 IST)

Widgets Magazine
Datsun Go Crossover Concept, Go Cross Concept, Datsun India, Datsun, Go Cross, Brezza, hotwheels news, crezy cars, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട്, എസ്‌യുവി, ഗോ ക്രോസ്, റെഡി ഗോ ക്രോസ്, ഡാറ്റ്സണ്‍

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് എന്നിങ്ങനെയുള്ള വാഹനങ്ങൾ അരങ്ങുവാഴുന്ന ചെറു എസ്‌യുവി സെഗ്മെന്റില്‍ വിപ്ലവം സൃഷ്ടിക്കാൻ ഗോ ക്രോസ് എത്തുന്നു. കുറഞ്ഞ് വിലയാണ്​ റെഡി ഗോ ക്രോസിന്റെ പ്രധാന ഹൈലൈറ്റ് എന്നാണ് കമ്പനി പറയുന്നത്. 6.5 ലക്ഷം മുതലായിരിക്കും ഈ വാഹനത്തിന്റെ വില  ആരംഭിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 
 
ഫെബ്രുവരി 2014ല്‍ പുറത്തിറക്കിയ റെഡി-ഗോ കോൺസെപ്റ്റിൽ തന്നെ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡല്‍ കൂടിയാണ്  ഈ ഗോ ക്രോസ്. ഡാറ്റ്സണിന്റെ ലൈനപ്പിലേക്ക് നാലാം മോഡലായി എത്തുന്ന ഗോ ക്രോസിന് വിപണിയിൽ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.  ഗോ, ഗോ പ്ലസ് എന്നീ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ‘വി’ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഗോ ക്രോസും നിർമിച്ചിരിക്കുന്നത്. 
 
സാഹസികത ഇഷ്ടപ്പെടുന്ന പുതു തലമുറ യുവാക്കളെയാണ് ഈ മോഡൽ ഏറ്റവുമധികം ആകർഷിക്കുകയെന്നാണ് പ്രതീക്ഷ. ഗോ പ്ലസിനു സമാനമായി തന്നെ മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോൺസെപ്റ്റിലുമുള്ളത്. 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡി.സി.​ഐ ഡീസൽ വകഭേദങ്ങളിലാണ്​ഗോ ക്രോസ്​ ഇന്ത്യൻ വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മാരുതി സുസുക്കി വിറ്റാര ബ്രെസ ഫോഡ് ഇക്കോസ്പോർട് എസ്‌യുവി ഗോ ക്രോസ് റെഡി ഗോ ക്രോസ് ഡാറ്റ്സണ്‍ Datsun Brezza Hotwheels News Crezy Cars Go Cross Datsun India Go Cross Concept Datsun Go Crossover Concept

Widgets Magazine

ധനകാര്യം

news

പോക്കറ്റിലൊതുങ്ങുന്ന വില, 5,000 എംഎച്ച് ബാറ്ററി; മോട്ടോ ഇ4 പ്ലസ് ഇന്ത്യയില്‍ !

ലെനോവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ഇ 4 പ്ലസ് ഇന്ത്യയിലെത്തി. ആന്‍ഡ്രോയ്ഡ് ...

news

ജിഎസ്ടി: ആയുര്‍വേദ മരുന്നുകളുടെ വില കൂടുന്നു

ജിഎസ്ടി 12 ശതമാനമാക്കിയതോടെ ആയുര്‍വേദ മരുന്നുകളുടെ വില വര്‍ദ്ധിക്കുന്നു. ജനറിക്ക് ...

news

ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് വരുന്നു; ഇനി സെക്കൻഡുകൾകൊണ്ട് സിനിമയും ഗെയിംസും ഡൗൺലോ‍ഡ് ചെയ്യാം !

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനിയുടെയും റിലയന്‍സ് ജിയോ ഇതാ മറ്റോരു ...

news

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്; ജിയോയില്‍ വന്‍ സുരക്ഷാ പാളിച്ച

ജി​യോ ഉപഭോക്‍താക്കളുടെ കോ​ടി​ക്ക​ണ​ക്കി​നു ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്ന് ...

Widgets Magazine