കാത്തിരിപ്പിന് വിരാമം; മിഡ്നൈറ്റ് ബ്ളാക്ക് നിറത്തില്‍ ഗാലക്‌സി നോട്ട് 8 വിപണിയിലേക്ക് !

വ്യാഴം, 3 ഓഗസ്റ്റ് 2017 (12:23 IST)

samsung galaxy note 8 , samsung galaxy , note 8 , smartphone , mobile , സ്മാര്‍ട്ട്ഫോണ്‍ , സാംസങ്ങ് ഗാലക്‌സി , സാംസങ്ങ് ഗാലക്‌സി നോട്ട് 8 , ഗാലക്‌സി നോട്ട് 8

സാംസങ്ങ് ഗാലക്‌സി ശ്രേണിയിൽ നിന്നും ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡല്‍ സാംസങ്ങ് ഗാലക്‌സി നോട്ട് 8 വിപണിയിലേക്കെത്തുന്നു. ആഗസ്റ്റ് 23ന് ഈ ഫോണ്‍ ന്യൂയോർക്കിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗാലക്‌സി നോട്ട് 7ന്റെ പിൻഗാമിയായി എത്തുന്ന ഈ സ്മാർട്ട്ഫോൺ പോരായ്മകളില്ലാത്ത ഒരു ഉല്പന്നമായിരിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
 
സാംസങ്ങ് ഗാലക്‌സി നോട്ട് 8 ന്‍റേതെന്നു കരുതുന്ന ചിത്രങ്ങൾ അടുത്തകാലത്താണ് പുറത്തുവന്നത്. ഏവരുടേയും മനംകവരുന്ന രൂപകൽപ്പനയോടെയായിരിക്കും ഈ ഫോണ്‍ എത്തുകയെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. സ്നാപ്ഡ്രാഗൺ  835 അല്ലെങ്കിൽ  എക്സിനോക്സ്  8895 പ്രോസസറുമായി എത്തുന്ന ഫോണിൽ 4ജിബി അല്ലെങ്കിൽ  6ജിബി റാമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
6.3 ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പർ AMOLED ഇൻഫിനിറ്റി ഡിസ്പ്ലയുമായി എത്തുന്ന ഫോണിൽ 12 മെഗാപിക്സൽ വീതമുള്ള ഇരട്ട ക്യാമറകളാണുള്ളത്. 8 എംപി സെൽഫിഷൂട്ടർ പ്രതീക്ഷിക്കുന്ന ഫോണിൽ 64/128 ജിബി യു എഫ് എസ് 2.1 സ്റ്റോറേജായിരിക്കും ഉണ്ടാവുക.4G VoLTE, GPS, Bluetooth 5.0, Wi-Fi 802.11 a/b/g/n/ac കണക്റ്റിവിറ്റികളുള്ള ഫോണിൽ അതിവേഗ ചാർജിംഗ് പിന്തുണയ്ക്കുന്ന 3300 mAh ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

എസ്‌യുവി ശ്രേണിയിലെ എല്ലാ സമവാക്യങ്ങളും മാറ്റിയെഴുതി ജീപ്പ് ‘കോംപസ്’; വകഭേദങ്ങളും വിലകളും അറിയാം !

ഇന്ത്യയിലെ ജീപ്പ് ആരാധകരെ ആവേശത്തിലാഴ്ത്തി വൻ വിലക്കുറവിൽ വിപണിയിലെത്തിയ ‘ജീപ്പ് കോംപസ്’ ...

news

ഗാലക്‌സി എസ് 7, എസ് 7 എഡ്ജ് ഫോണുകള്‍ക്ക് 12,000 രൂപ ?; ഇന്‍ഡിപെന്‍ഡന്‍സ് ഡേ ഓഫറുമായി സാംസങ്ങ് !

ഇന്‍ഡിപെന്‍ഡന്‍സ് ഡേ ഓഫറുമായി സാംസങ്ങ്. സാംസങ്ങ് എസ് 7, എസ് 7 എഡ്ജ് എന്നീ ഫോണുകള്‍ക്കാണ് ...

news

ഇരുട്ടിലെ വഴികാട്ടി അഥവാ ‘ഫോളോ മീ ഹോം ഹെഡ്‌ലാമ്പ്’; അറിയാം... ചില കാര്യങ്ങള്‍ !

ആകര്‍ഷകമായ സവിശേഷതകളുമായി നിരവധി വാഹനങ്ങളാണ് ഓരോ ദിവസവും നിരത്തിലേക്കെത്തുന്നത്. ...

news

തല്‍ക്കാലം ആശ്വസിക്കാം; പാചകവാതക സിലിണ്ടറിന് വില കുറച്ചു

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സബ്‌സിഡിയുളള സിലണ്ടറിന് 23 രൂപയും ...