സെന്‍സെക്സ് വീണ്ടും താഴോട്ട്

മുംബൈ| WEBDUNIA|
ഇടക്കാല ബജറ്റില്‍ പുതിയ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ ഉണ്ടാവാത്തത്തിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ശക്തമായ തിരിച്ചടി നേരിട്ട മുംബൈ ഓഹരി വിപണി സൂചിക ഇന്ന് വീണ്ടും ഇടിഞ്ഞു. രാവിലെ 90 പോയന്‍റിന്‍റെ കുറവില്‍ 9,213 എന്ന നിലയിലാണ് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്നും ഇടിവ് നേരിട്ട സൂചിക 10.30 ആയപ്പോഴേക്കും 9,130 പോയന്‍റിലെത്തി.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 52 പോയന്‍റിന്‍റെ കുറവില്‍ 2796 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

ബി‌എസ്‌ഇയില്‍ ഡി‌എല്‍‌എഫ് ഓഹരികള്‍ക്ക് ആരംഭ വിപണിയില്‍ അഞ്ച് ശതമാനം നഷ്ടം സംഭവിച്ചു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയുടെ ഓഹരി മൂല്യം മൂന്ന് ശതമാനം വീതവും എച്ച്‌ഡി‌എഫ്‌സി, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ഗ്രാസിം എന്നിവയുടേത് 2.3 ശതമാനം വീതവും കുറഞ്ഞു.

എച്ച്‌ഡി‌എഫ്സി ബാങ്ക്, ജയപ്രകാശ് അസോസിയേറ്റ്സ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, വിപ്രൊ, എസ്ബി‌ഐ എന്നിവയുടെ ഓഹരി വിലയില്‍ രണ്ട് ശതമാനം വീതം കുറവ് സംഭവിച്ചു. ഭെല്‍, മാരുതി, ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എന്നിവയാണ് തുടക്കത്തില്‍ നഷ്ടം നേരിട്ട മറ്റ് പ്രധാന കമ്പനികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :