വിപണി നേട്ടത്തില്‍

മുംബൈ| WEBDUNIA|
PRO
350 പോയിന്‍റ് നേട്ടത്തോടെ സെന്‍സെക്സ് വ്യാഴാഴ്ച മികച്ച നേട്ടം സ്വന്തമാക്കി.ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 350. 75 പോയിന്റ് നേട്ടത്തില്‍ 22,627.98ലും ദേശീയ സൂചിക നിഫ്റ്റി 102.95 പോയിന്റ് മുന്നേറി 6,778.25 ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്. ബാങ്കിംഗ് , ഐ ടി മേഖലകളാണ് നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ, വിപ്രോ, ഹിഡാല്‍കോ, ആക്സിസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഹള്‍ എന്നിവ നഷ്ടത്തിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :