ഓഹരി വിപണി നേട്ടത്തില്‍

മുംബൈ| VISHNU N L| Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (17:38 IST)
രണ്ട് ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണി നേട്ടത്തൊടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചിക 214.09 പോയന്റ് നേട്ടത്തില്‍ 27890.13ലും നിഫ്റ്റി 51.95 പോയന്റ് നേട്ടത്തില്‍ 8429.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, മൂലധന സാമഗ്രി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിന് വഴിയൊരുക്കിയത്.

1379 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1360 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക്, എല്‍ആന്റ്ടി, ഹീറോ മോട്ടോര്‍ കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ഒഎന്‍ജിസി, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :