വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകുന്നു

വിദേശ നിക്ഷേപം , ഓഹരി വിപണി , ഇന്ത്യൻ വിപണി
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (10:45 IST)
കഴിഞ്ഞ സാമ്പത്തിക വർഷം കടപ്പത്ര - ഓഹരി വിപണികളില്‍ നേടിയ നേട്ടത്തെക്കാള്‍ കൂടുതല്‍ നടപ്പു സാമ്പത്തിക വർഷം ഇന്ത്യൻ മൂലധന വിപണി കരസ്ഥമാക്കി. നടപ്പു സാമ്പത്തിക വർഷം 83,000 കോടി രൂപ വിദേശ നിക്ഷേപമായി ഇന്ത്യയിലെത്തി. ഈമാസം ഇതുവരെ മാത്രം കടപ്പത്ര - ഓഹരി വിപണികളിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപിച്ചത് 4,027 കോടി രൂപയാണ്.
2,984 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ അവർ ഈമാസം വാങ്ങി.

കടപ്പത്ര വിപണിയിൽ 1,043 കോടി രൂപയും നിക്ഷേപിച്ചു. അതോടെ, ജനുവരി മുതൽ ഏപ്രിൽ 17 വരെയുള്ള കാലയളവിൽ ഇന്ത്യൻ മൂലധന വിപണിയിലെത്തിയ വിദേശ നിക്ഷേപം 83,002 കോടി രൂപയായി. ഇൻഷ്വറൻസ്, കൽക്കരി, മൈനിംഗ് മേഖലകളിൽ വിദേശ നിക്ഷേപകരെ സ്വാധീനിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ കൈക്കൊള്ളുമെന്ന റിപ്പോർട്ടുകളാണ് നിക്ഷേപത്തിൽ കുതിപ്പുണ്ടാകാനുള്ള കാരണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :