അഭിറാം മനോഹർ|
Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (16:29 IST)
തുടക്കത്തിലെ നേട്ടം മുതലെടുക്കാനാവാതെ കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ വ്യാപാരസൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. നിഫ്റ്റി 16,500ന് താഴെയെത്തി. ഓട്ടോ, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.
സെന്‍സെക്‌സ് 366.22 പോയന്റ് താഴ്ന്ന് 55,102.68ലും നിഫ്റ്റി 108 പോയന്റ് നഷ്ടത്തില്‍ 16,498ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോളവിപണിയിലെ ദൗർബല്യമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.
സെക്ടറല്‍ സൂചികകളില്‍ ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, ബാങ്ക് തുടങ്ങിയവ 1-2ശതമാനം നഷ്ടംനേരിട്ടു. മെറ്റല്‍, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളിൽ 1-2 ശതമാനം നേട്ടമുണ്ടായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനം താഴ്ന്നപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക 0.35ശതമാനം ഉയര്‍ന്നു.