അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (17:54 IST)
തുടർച്ചയായ രണ്ടാം ദിവസവും ഓഹരിവിപണി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. ദിവസവ്യാപാരത്തിനിടെ ഒരുവേള 900 പോയന്റ് സെൻസെക്‌സിനും 255 പോയന്റ് നിഫ്റ്റിക്കും നഷ്ടമായെങ്കിലും അവസാന മണിക്കൂറിൽ നിഫ്റ്റി 14,900ന് മുകളിലെത്തി.
ഒടുവിൽ സെൻസെക്‌സ് 397 പോയന്റ് നഷ്ടത്തിൽ 50,395.08ലും നിഫ്റ്റി 101.50 പോയന്റ് താഴ്ന്ന് 14,929.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1788 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 207 ഓഹരികൾക്ക് മാറ്റമില്ല.
മെറ്റൽ, ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ നേട്ടത്തിലാണ് ക്ലോസ്‌ചെയ്തത്. ഓട്ടോ, ഇൻഫ്ര, ഫാർമ സെക്ടറുകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾക്യാപ് സൂചികകളും 0.5ശതമാനം നഷ്ടത്തിലായി.