നേട്ടമുണ്ടാക്കാനാവാതെ ഓഹരിവിപണി, സെൻസെക്‌സ് 50,441ൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (15:55 IST)
ഓഹരി‌വിപണിയിൽ തുടക്കത്തിൽ ലഭിച്ച നേട്ടം നിലനിർത്താനാകാതെ സൂചികകൾ. വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ കാര്യമായ നേട്ടമില്ലാതെ വിപണി ക്ലോസ് ചെയ്‌തു.

സെൻ.സെക്‌സ് 35.75 പോയന്റ് ഉയർന്ന് 50,441.07ലും നിഫ്റ്റി 18.10 പോയന്റ് നേട്ടത്തിൽ 14,956.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്‌കൃത എണ്ണവില ബാരലിന് 70 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നതും ആഗോള വിപണിയിലെ തളർച്ചയുമാണ് വിപണിയെ ബാധിച്ചത്.

ബിഎസ്ഇയിലെ 1698 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1382 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 208 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി പൊതുമേഖല ബാങ്ക്, മെറ്റൽ, ഐടി സൂചികകൾ 1.5ശതമാനംനേട്ടമുണ്ടാക്കി. റിയാൽറ്റി, എഫ്എംസിജി, ഓട്ടോ സൂചികകൾ ഒരുശതമാനത്തോളവും ഉയർന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :