റിപ്പോ റേറ്റ് ഇനിയും ഉയർത്തിയേക്കും? ആർബിഐ പ്രഖ്യാപന പശ്ചാത്തലത്തിൽ നഷ്ടത്തിൽ ക്ലോസ് ചെയ്ത് വിപണി

അഭിറാം മനോഹർ| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (17:36 IST)
നേട്ടത്തോടെ തുടങ്ങിയെങ്കിലും കനത്ത ചാഞ്ചാട്ടം നേരിട്ട സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആർബിഐയുടെ വായ്പാ നയ പ്രഖ്യാപനം വരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്.

സെന്‍സെക്‌സ് 188.32 പോയന്റ് താഴ്ന്ന് 56,409.96ലും നിഫ്റ്റി 40.50 പോയന്റ് നഷ്ടത്തില്‍ 16,818.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറൽ സൂചികകളിൽ പവർ സൂചിക 1-3 ശതമാനം നഷ്ടം നേരിട്ടു. എഫ്എംസിജി,ഫാർമ സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :