അഭിറാം മനോഹർ|
Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (17:25 IST)
ആറാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരിവിപണി സൂചികകൾ. സെന്‍സെക്‌സ് 509.24 പോയന്റ് താഴ്ന്ന് 56,598.28ലും നിഫ്റ്റി 148.80 പോയന്റ് നഷ്ടത്തില്‍ 16,858.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുക്കാൽ ശതമാനം നിരക്കുയർത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ വിപണി ദുർബലമായത്. ആർബിഐ വായ്പനിരക്ക് ഉയർത്താൻ സാധ്യതയുള്ളതിനാൽ വിവിധ സെക്റ്ററുകളിലെ ഓഹരികളിൽ വില്പന സമ്മർദ്ദം നേരിട്ടു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി പവർ,മെറ്റൽ,ബാങ്ക് എന്നിവ 1-2 ശതമാനം താഴ്ന്നു. ഫാർമ സൂചികകൾ 0.5 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്,സ്മോൾ ക്യാപ് സൂചികകൾ 0.4 ശതമാനം നഷ്ടത്തിലായിരുന്നു.