രൂപയുടെ മൂല്യം സമ്മർദ്ദത്തിൽ, റെക്കോഡ് താഴ്ച്ചക്കടുത്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2020 (13:29 IST)
ഓഹരിവിപണി വീണ്ടും കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരായ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ച്ചക്കടുത്തെത്തി.രാവിലെ 76.28 നിലവാരത്തിൽ തുടങ്ങിയ രൂപയുടെ മൂല്യം താമസിയാതെ 76.43ലേക്ക് താഴ്ന്നു.കൊവിഡ് വ്യാപനം മൂലമുള്ള ലോക്ക്ഡൗൺ തുടരുമെന്ന ആശങ്കയാണ് ഓഹരിവിപണിയേയും രൂപയുടെ മൂല്യത്തിനേയും ബാധിച്ചത്.

ദുഃഖവെള്ളിയായിരുന്നതിനാല്‍ ഏപ്രില്‍ 10ന് ഫോറക്‌സ് വിപണി പ്രവര്‍ത്തിച്ചിരുന്നില്ല.ഈസ്റ്റർ മൂലമുള്ള മൂന്ന് ദിവസത്തെ അവധിക് ശേഷമാണ് ഇന്ന് വിപണി തുറന്നത്.76.55 എന്ന റെക്കോഡ് താഴ്ചയില്‍നിന്ന് അല്പം കരകയറി 76.29 നിലവാരത്തിലാണ് വ്യാഴാഴ്ച വിപണി ക്ലോസ് ചെയ്‌തിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :