പെട്രോൾ എഞ്ചിന്റെ കരുത്തിൽ റേഞ്ച് റോവർ സ്പോർട്ട്, വില 86.71 ലക്ഷം

Last Modified വ്യാഴം, 23 മെയ് 2019 (23:49 IST)
റേഞ്ച് റോവർ സ്പോർട്ടിന്റെ പെട്രോൾ പതിപ്പിനെ ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എസ്, എസ് ഇ, എച്ച് എസ് ഇ എന്നിങ്ങനെ മൂന്ന് വേരിയന്റുകളെയാണ് പെട്രോൾ പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. 86.71ലക്ഷം രൂപയാണ് റേഞ്ച് റോവർ സ്പോർട്ട് പെട്രോൾ എഞ്ചിൻ പതിപ്പിന് ഇന്ത്യൻ വിപണിയിലെ എക്സ് ഷോറൂം വില.

296.4 ബി എച്ച് പി കരുത്തും, 400 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ 2 സ്ക്രോൾ, ടർബോ ചാർജ്ഡ് എഞ്ചിനാണ് റേഞ്ച് റോവർ സ്പോർട്ട് 2019ൽ സജ്ജീകരിച്ചിരിക്കുന്നത്. വാഹനത്തിന്റെ പുതിയ പതിപ്പിൽ മറ്റു നിരവധി മാറ്റങ്ങളും കമ്പൈ കൊണ്ടുവന്നിട്ടുണ്ട്. സ്ലൈഡിങ് പനോരമിക് റൂഫ്, പവേഡ് ടെയിൽ ഗേറ്റ് എന്നിവ പുതിയ സ്പോർട്ടിന്റെ പ്രത്യേകതകളാണ്. മൂന്ന് മേഖലകളായി വിഭജിച്ച് ക്ലൈമാറ്റിക് കൺട്രോൾ സംവിധാനമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

ടച്ച് പ്രോ ഡുവോ ഇൻഫോടെയിന്മെന്റ് സിസ്റ്റം, 31.24 സെന്റീമീറ്റർ. ഇന്ററാക്ടീവ് ഡ്രൈവർ ഡിസ്പ്ലേ, ഫുൾ കളർ ഹെഡ് അപ് ഡിസ്പ്ല എന്നിവ വാഹനത്തിന്റെ ഇന്റീരിയറിലെ പ്രധാന ഫീച്ചറുകളാണ്. മികച്ച വിൽപ്പനയാണ് റേഞ്ച് റോവർ സ്പോർട്ട് ഇന്ത്യ്ൻ വിപണിയിൽ സ്വന്തമാക്കുന്നത്. പെട്രോൾ എഞ്ചിന്റെ വരവോടെ വഹനത്തിന്റെ വിൽപ്പനയിൽ വലിയ വർധനവുണ്ടാകും എന്നാണ് കമ്പനി കണക്കുകൂട്ടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :