ഈ തോൽവി എന്റെ കരണത്തേറ്റ അടി: പരാജയത്തെ കുറിച്ച് പ്രകാശ്‌രാജ്

Last Modified വ്യാഴം, 23 മെയ് 2019 (21:19 IST)
ലോകസഭാ തിരഞ്ഞെടുപ്പിൽ തോൽവി തന്റെ കരണത്തേറ്റ അടിയാണെന്ന് നടൻ പ്രകാശ്‌രാജ്. മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയയി മത്സരിച്ച പ്രകാശ് രാജിന് മൂന്നാം സ്ഥാനത്ത് എത്താൻ മാത്രമാണ് സാധിച്ചത്. എന്നാൽ നിലപാടിൽ ഉറച്ചു നിൽക്കും എന്നും തന്റെ യാത്ര ആരംഭിച്ചിട്ടേയുള്ളു എന്നും പ്രകാശ്‌രാജ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പിലെ പരാജയം എന്റെ മുഖത്തേറ്റ ശക്തമായ അടിയാണ്. കൂടുതൽ അപമാനങ്ങളും ട്രോളുകളും പരിഹാസവും എന്നേ തേടിയെത്തുന്നുണ്ട്. പക്ഷേ എന്റെ നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. മതേതര ഇന്ത്യക്കുവേണ്ടിയുള്ള എന്റെ പോരാട്ടം തുടരും. ആ കഠിനമായ യാത്ര ആരംഭിച്ചിട്ടേയുള്ള ഈ യാത്രയിൽ കൂടെന്നിന്ന എല്ലാവർക്കും നന്ദി. പ്രകാശ്‌രാജ് ട്വിറ്ററിൽ കുറിച്ചു.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ പ്രകാശ്‌രാജ് പിറകിലായിരുന്നു. വോട്ടെണ്ണലിന്റെ മൂന്നാം ഘട്ടം പിന്നിട്ടപ്പോഴും ലീഡ് ഉയരാതെ വന്നതോടെ കുപിതനായി വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്നും പ്രകാശ്‌രാജ് ഇറങ്ങിപ്പോയിരുന്നു. വെറും 15,000ൽ താഴെ വോട്ടുകൾ മാത്രമാണ് മണ്ഡലത്തിൽ പ്രകാശ്‌രാജിന് നേടാനായത്. കർണാടകത്തിൽ മികച്ച വിജയമാണ് ബി ജെ പി സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :