ഒറ്റയടിക്ക് 1,320 രൂപ കുറഞ്ഞു; സ്വര്‍ണവില താഴേക്ക്

ഗ്രാമിനു 165 രൂപ കുറഞ്ഞ് 7,200 രൂപയായി

രേണുക വേണു| Last Modified വ്യാഴം, 7 നവം‌ബര്‍ 2024 (11:58 IST)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡ് കുതിപ്പ് നടത്തിയിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് താഴേക്ക് ഇറങ്ങി. ഇന്ന് പവന് 1,320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിനു ഇന്നത്തെ വില.

ഗ്രാമിനു 165 രൂപ കുറഞ്ഞ് 7,200 രൂപയായി. സ്വര്‍ണവില 60,000 കടക്കുമോ എന്ന ആശങ്കയ്ക്കിടെയാണ് ഇപ്പോഴത്തെ വിലയിടിച്ചില്‍.

ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് ഇപ്പോഴത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്. സമീപകാലത്തൊന്നും സ്വര്‍ണവില ഒറ്റദിവസം ആയിരത്തിലധികം രൂപ കുറഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :