രേണുക വേണു|
Last Modified ബുധന്‍, 6 നവംബര്‍ 2024 (11:51 IST)
ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങിയതിനു പിന്നാലെയാണ് രൂപയുടെ തകര്‍ച്ച. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 84.23 ആയി. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 84.23 ഇന്ത്യന്‍ രൂപ നല്‍കണം.
ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രൂപയുടെ മൂല്യം ഇന്നലെത്തേക്കാള്‍ ഇടിഞ്ഞത്. ഇന്നലെ 84.09 ആയിരുന്നു രൂപയുടെ മൂല്യം. ഇന്നേക്ക് 14 പൈസയാണ് കുറഞ്ഞത്. രൂപയുടെ മൂല്യത്തില്‍ വരും മണിക്കൂറുകളില്‍ ഇനിയും ഇടിവ് രേഖപ്പെടുത്തിയേക്കാം.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് രൂപയുടെ മൂല്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഒക്ടോബറില്‍ മാത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1100 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്.