മുംബൈ|
jibin|
Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (18:44 IST)
തുടര്‍ച്ചയായി അഞ്ചാമത്തെ വ്യാപാര ദിനത്തിലും മികച്ച നേട്ടത്തോടെയാണ് ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 147.33 പോയന്റ് നേട്ടത്തില്‍ 26932.88ലും നിഫ്റ്റി 33.60 പോയന്റ് ഉയര്‍ന്ന് 8152.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1585 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1148 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ മോട്ടോഴ്‌സ്, ഐടിസി, കോള്‍ ഇന്ത്യ, ഗെയില്‍, സിപ്ല തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി. ഭേല്‍, ഇന്‍ഫോസിസ്, എന്‍ടിപിസി, മാരുതി, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.