ഓഹരിവിപണി കൂപ്പുകുത്തി, സെന്‍സെക്സ് 541 പോയിന്റ് നഷ്ടത്തില്‍ കലാശിച്ചു

മുംബൈ| VISHNU N L| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (17:12 IST)
തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരിവിപണി കൂപ്പുകുത്തി. സെന്‍സെക്‌സ് ഒരുവേള 600 പോയന്റിലേറെ തകര്‍ന്നു. ഒടുവില്‍ വ്യാപാരമവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സിലുണ്ടായ നഷ്ടം 541.14 പോയന്റ്. നിഫ്റ്റി 165.10 പോയന്റ് തകര്‍ന്ന് 7812ലാണ് ക്ലോസ് ചെയ്തത്.

യൂറോപ്യന്‍ വിപണികളിലെ കനത്ത വില്പന സമ്മര്‍ദമാണ് വിപണികളെ പിടിച്ചുകുലുക്കിയത്. യൂറോപ്യന്‍ വിപണികള്‍ ഒന്നു മുതല്‍ രണ്ട് ശതമാനംവരെ നഷ്ടത്തിലായി.
മൈനിങ് ഓഹരി സൂചികയില്‍ വന്‍ നഷ്ടമുണ്ടായി. നഷ്ടമുണ്ടാക്കിയത് ഏറെയും മെറ്റല്‍ കമ്പനികളുടെ ഓഹരികളാണ് ചൈനയില്‍നിന്നുള്ള ആവശ്യം കുറഞ്ഞതിനെതുടര്‍ന്ന് ലോഹവിലകള്‍ കൂപ്പുകുത്തിയതാണ് കാരണം. ഇതുമൂലം ലോഹമേഖലയിലെ മൈനിങ് കമ്പനികള്‍ക്കും തിരിച്ചടിനേരിട്ടു.


ബിഎസ്ഇ മെറ്റല്‍ സൂചികയാണ് വന്‍ നഷ്ടമുണ്ടാക്കിയത്. 4.24ശതമാനം. ഹിന്‍ഡാല്‍കോ, വേദാന്ത എന്നീ ഓഹരികളുടെ വില ആറ് ശതമാനത്തോളം താഴ്ന്നു. നിഫ്റ്റി 7,800ന് താഴപോയാല്‍ വന്‍തകര്‍ച്ച നേരിട്ടേക്കാമെന്നാണ് വിപണിയില്‍നിന്നുള്ള നിരീക്ഷണം. സൂചിക 7,500 നിലവാരത്തിലേയ്ക്ക് പതിച്ചേക്കാം. താല്‍ക്കാലികമായി 7,700-7,680 നിലവാരത്തില്‍ തുടരാന്‍ ഇടയാക്കിയേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ഡോളറിന്റെ മൂല്യത്തിലും ഇടിവുണ്ടായി. നേജേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ഡെവന്‍ ചോക്‌സി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :